Headlines

6/recent/ticker-posts

Header Ads Widget

For Advertisement Here Contact 8281191438

യു. അബൂബക്കർ സ്‌മാരക കർമ ശ്രേഷ്‌ഠ പുരസ്‌കാരം എൻ.കെ. പ്രേമചന്ദ്രൻ എംപിയ്ക്ക് സാഹിത്യ പുരസകരം കെ.പി. രാമനുണ്ണിക്കും യുവസംരംഭ പുരസ്‌കാരം ബി.പി. നാസറിനും


യു. അബൂബക്കർ സ്‌മാരക കർമ ശ്രേഷ്‌ഠ പുരസ്‌കാരം എൻ.കെ. പ്രേമചന്ദ്രൻ എംപിയ്ക്ക് 
സാഹിത്യ പുരസകരം കെ.പി. രാമനുണ്ണിക്കും യുവസംരംഭ പുരസ്‌കാരം ബി.പി. നാസറിനും  

എരമംഗലം(മലപ്പുറം): ആദ്യകാല സോഷ്യലിസ്റ്റും മലപ്പുറം ഡിസിസി അധ്യക്ഷനുമായിരുന്ന യു. അബൂബക്കറിന്റെ സ്‌മരണയിൽ ഫൗണ്ടേഷൻ ഏർപ്പെടുത്തിയ യു. അബൂബക്കർ സ്‌മാരക പുരസ്‌കാരം എൻ.കെ. പ്രേമചന്ദ്രൻ എംപി, കെ.പി. രാമനുണ്ണി, ബി.പി. നാസർ എന്നിവർക്ക് നൽകും. പൊതുപ്രവർത്തന രംഗത്തെ മികവും ഇന്ത്യൻ പാർലമെന്റിൽ നടത്തിയ മികച്ച പ്രവർത്തനങ്ങളും കാഴ്‌ച വെച്ചതു പരിഗണിച്ചാണ് ആർഎസ്‌പി നേതാവുകൂടിയായ എൻ.കെ. പ്രേമചന്ദ്രൻ എംപിയ്ക്ക് യു. അബൂബക്കർ സ്‌മാരക കർമ ശ്രേഷ്‌ഠ പുരസ്‌കാരം നൽകുന്നത്. സാഹിത്യ രംഗത്തെ സേവനങ്ങൾ പരിഗണിച്ചാണ് മലയാള സാഹിത്യത്തിൽ തന്റേതായൊരു തട്ടകം പണിത എഴുത്തുകാരനായ കെ.പി. രാമനുണ്ണിയ്ക്ക് സാഹിത്യ പുരസകരവും ഇന്ത്യയിലും വിദേശത്തുമായി വ്യവസായ സംരംഭങ്ങൾ നടത്തുന്ന ഫ്രണ്ട് ലൈൻ ലോജസ്റ്റിക് കമ്പനി മാനേജിങ് ഡയറക്ടറുമായ ബി.പി. നാസറിന് യുവസംരംഭ പുരസ്‌കാരവും നൽകും. ഫലകവും പ്രശസ്‌തിപത്രവും 10,001 രൂപയും അടങ്ങുന്നതാണ് പുരസ്‌കാരം. ശനിയാഴ്‌ച എരമംഗലത്ത് നടക്കുന്ന യു. അബൂബക്കർ അനുസ്‌മരണ സമ്മേളനത്തിൽ പുരസ്‌കാരങ്ങൾ വിതരണം ചെയ്യുമെന്ന് യു. അബൂബക്കർ സ്‌മാരക ഫൗണ്ടേഷൻ ചെയർമാൻ ഷാജി കാളിയത്തേൽ അറിയിച്ചു. യു. അബൂബക്കർ അനുസ്‌മരണ സമ്മേളനവും പുരസ്‌കാര സമർപ്പണവും യുഡിഎഫ് ചെയർമാൻ അടൂർ പ്രകാശ് ഉദ്‌ഘാടനം ചെയ്യും. എം.പി. അബ്ദുസ്സമദ് സമദാനി എംപി, എ.പി. അനിൽകുമാർ എംഎൽഎ, ബെന്നി ബഹനാൻ എംപി, പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങൾ, ഷാഫി പറമ്പിൽ എംപി, നജീബ് കാന്തപുരം, ആര്യാടൻ ഷൗക്കത്ത് തുടങ്ങിയവർ പങ്കെടുക്കും.


🇷‌🇪‌🇦‌🇱‌ 🇲‌🇪‌🇩‌🇮‌🇦‌

*ഒരു ദേശത്തിൻ്റെ ശബ്ദം*

കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും


*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/FlFXxG7VmlUIyphgPW0zaw

*YouTube:* https://www.youtube.com/realmediachannel

*Facebook*: https://www.facebook.com/realmediachannel/

*Website:* www.realmediachannel.com'

Post a Comment

0 Comments