ടീം ഇ ആർ എം പ്രതിഭാ സംഗമം ശ്രദ്ധേയമായി.
എരമംഗലത്തെ സാംസ്കാര സംഘടന ടീം ഇ ആർ എം സംഘടിപ്പിച്ച പ്രതിഭാ സംഗമം ശ്രദ്ദേയമായി. എരമംഗലത്ത് കലാഭവൻ നവാസ് നഗറിൽ നടന്ന ചടങ്ങ് സിവിൽ സപ്ലൈസ് എം.ഡി. വി.കെ. അബ്ദുൾഖാദർ ഉൽഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് അംഗം സുബൈർ എ.കെ. മുഖ്യ അതിഥിയായി. പ്രദേശത്തെ അൻപത് വർഷമായി വളയം പിടിക്കുന്ന ഡ്രൈവർമാരായ ചന്തു , അപ്പുണ്ണി എന്നിവരെ ആദരിച്ചു. ഡോക്ടർ കെ.പി. ഉമറലി , ഷാജി കാളിയത്തേ ൽ , ഷിബ ദിനേഷ്, ലത്തീഫ് കുന്ദംകുളം തുടങ്ങിയവർ ആശംസ അറിയിച്ച് പ്രസംഗിച്ചു. പ്രദേശത്തെ LSS , USS വിജയികൾക്ക് അനുമോദനം നൽകി.
പ്രഗിലേഷ് ശോഭ ആമുഖ പ്രഭാഷണം നടത്തി. ജിഷാദ് ഒലിയിൽ സ്വാഗതം പറഞ്ഞ ചടങ്ങിൽ റംഷാദ് സൈബർ മീഡിയ അധ്യക്ഷനായി. അലി ബുഫിയ, സുരേഷ് പൂങ്ങാടൻ, അംബിക, മനോജ് കോനശ്ശേരി, റിനീഷ്, റഫീഖ് , വി.കെ.എം. അഷ്റഫ്, മുത്തു, ഇസ്മയിൽ തുടങ്ങിയവർ ഉപഹാരം വിതരണം നടത്തി. തുടർന്ന് സുബൈർ ഗിന്നസ് നയിച്ച സംഗീത നിശ അരങ്ങേറി. ഷറഫുദ്ധീൻ നന്ദി അറിയിച്ചു.
🇷🇪🇦🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിൻ്റെ ശബ്ദം*
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/FlFXxG7VmlUIyphgPW0zaw
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.com'

0 Comments