Headlines

6/recent/ticker-posts

Header Ads Widget

For Advertisement Here Contact 8281191438

വെളിയങ്കോട് ക്വോട്ടേഷൻ സംഘംത്തിൻ്റെ അക്രമം പ്രധാന പ്രതി പിടിയിൽ


വെളിയങ്കോട് ക്വോട്ടേഷൻ സംഘംത്തിൻ്റെ അക്രമം പ്രധാന പ്രതി പിടിയിൽ

വെളിയങ്കോട് സാമ്പത്തിക ഇടപാടിനെ ചൊല്ലി ക്വട്ടേഷൻ സംഘത്തെ വിട്ട് വീട്ടമ്മയെയും മകനെയും വീട് കയറി അടിച്ച് പരിക്കേൽപ്പിച്ച സംഭവത്തിൽ കൊട്ടേഷൻ നൽകിയ നരണിപ്പുഴ സദേശി ഇബ്രാഹിം കുട്ടിയെ പോലിസ് പിടി കൂടിയ ശേഷം മറ്റ് പ്രതികളെ അന്വേഷിക്കുന്നതിനിടയിൽ ഇവർ അയിരൂർ എന്ന സ്ഥലത്ത് കനോലി കനാലിൻ്റെ തീരത്ത് സുഹൃത്തുക്കളുമായി മദ്യപിച്ച് ഇരിക്കുന്ന രഹസ്യ വിവരം കിട്ടി പിടികൂടാൻ എത്തിയ പോലീസ് സംഘത്തെ കണ്ട് കനോലി കനാലിലേക്ക് ചാടി മുങ്ങാം കുഴി ഇട്ട് ഏറെ ദൂരം പോയ ശേഷം മറുകരയിലേക്ക് കയറി ഓടി രക്ഷപ്പെട്ട് ഒളിവിൽ പോയ സംസ്ഥാനത്ത് അക്രമം,പിടിച്ച് പറി, തുടങ്ങി നിരവധി കേസുകളിൽ പ്രതിയായ വെളിയങ്കോട് സ്വദേശി കിഴക്കെതിൽ ഷമീർ 38 വയസ്സ് എന്ന ബെല്ലാരി ഷമീറിനെ പൊന്നാനി പോലിസ് രണ്ടാം ദിവസം ചെർപ്പുളശ്ശേരിയിലേ കാമുകിയുടെ വീട്ടിൽ നിന്നും ഷൊർണൂർ ഡാൻസാഫ് സംഘത്തിൻ്റെ സഹായത്തോടെ പിടികൂടി.ബെല്ലാരി ഷമീറിൻ്റെ കൂട്ട് പ്രതിയും നിരവധി കേസുകളിൽ പ്രതിയുമായ വെളിയങ്കോട് തണ്ണി തുറ സ്വദേശി തണ്ടാം കോളിൽ നൗഷാദ് 36 വയസ്സ് എന്ന കൊച്ചറായി നൗഷാദിനെ അയിരൂർ കനോലി കനാലിൻ്റെ തീരത്ത് നിന്നും പോലിസ് പിടികൂടിയിരുന്നു.ഈ സമയം ഒരുമിച്ച് ഉണ്ടായിരുന്ന ഷമീർ പോലിസിനെ കണ്ട് കനാലിൽ ചാടുകയായിരുന്നു.കഴിഞ്ഞ വർഷം കാപ്പ പ്രകാരം പൊന്നാനി പോലിസ് അറസ്റ്റ് ചെയ്ത് വിയ്യൂർ സെൻട്രൽ ജയിലിൽ 6 മാസം തടവിൽ ഇട്ട ഷമീർ തുടർന്നും അക്രമങ്ങൾ നടത്തുകയായിരുന്നു.ആലപ്പുഴ ജില്ലയിൽ കഞ്ചാവ് കടത്തിന് പിടികൂടി ജയിലിൽ അടച്ചിട്ടുണ്ട്.വെളിയംകോട് ലഹരി വിൽപന ഉപയോഗ സംഘത്തിലെ പ്രധാനികളാണ് ബെല്ലാരി ഷമീറും കോച്ചറായി നൗഷാദും. ആലപ്പുഴയിൽ നിന്നും യുവതിയെ വിവാഹം കഴിച്ച ശേഷം ലഹരി ഉപയോഗിച്ച് എത്തി അവരെ ശാരീരികമായും മാനസികമായും ഉപദ്രവികുക പതിവായതോടെ എതിർത്തതിനാൽ യുവതിയെയും മക്കളെയും ഉപേക്ഷിച്ച് മറ്റ് സൗഹൃദങ്ങൾ തേടി പോകുകയായിരുന്നു.ചെർപ്പുളശ്ശേരി ഭാഗത്ത് ഇതിനകം വിവാഹ ബന്ധം വേർപെടുത്തിയ രണ്ട് യുവതികളുമായി ഇയാള് വിവാഹ വാഗ്ദാനം നൽകി അടുപ്പം സ്ഥാപിച്ച് കൂടെ മാറി മാറി താമസിച്ച് വരികയായിരുന്നു.പരിസരവാസികൾ അറിയാതെയാണ് യുവതിയോടൊപ്പം ഇയാള് താമസിച്ച് വന്നിരുന്നത്. മഫ്തി വേഷത്തിലെത്തിയ പോലിസിനെ കണ്ട് ഇയാള് കട്ടിലിനടിയിൽ ഒളിച്ച് ഇരുന്നെങ്കിലും പോലിസ് കണ്ടെത്തി പിടികൂടുകയായിരുന്നു.തിരൂർ ഡിവൈഎസ്പി പ്രേമാനന്ദ കൃഷ്ണൻ്റെ നേതൃത്വത്തിൽ പൊന്നാനി ഇൻസ്പെക്ടർ അഷറഫ്, പൊന്നാനി എസ്ഐ യാസിർ , ജൂനിയർ എസ്ഐ നിതിൻ സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ നാസർ,പ്രശാന്ത് കുമാർ എസ്,സിവിൽ പോലീസ് ഓഫീസർ ഹരിപ്രസാദ് എന്നിവരും ഷൊർണൂർ ഡാൻസാഫ് അംഗങ്ങളും ചേർന്നാണ് പ്രതിയെ പിടി കൂടിയത്.വെളിയങ്കോട് പരിസര പ്രദേശങ്ങളിൽ ലഹരി കൊട്ടേഷൻ അക്രമ സംഭവങ്ങളിൽ പോലിസ് തുടർ നടപടികൾ സ്വീകരിച്ച് വരികയാണ് എന്നും പ്രതികൾക്കെതിരെ കാപ്പ ഉൾപടെ ഉള്ള കർശന നടപടികൾ സ്വീകരിക്കും എന്നും പൊന്നാനി ഇൻസ്പെക്ടർ അഷറഫ് അറിയിച്ചു.പ്രതിയെ ഇന്ന് പൊന്നാനി കോടതിയിൽ ഹാജരാക്കി പൊന്നാനി സബ് ജയിലിലേക്ക് റിമാൻഡ് ചെയ്തു.നേരത്തെ അറസ്റ്റിൽ ആയ മറ്റ് രണ്ട് പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തിരുന്നു.



🇷‌🇪‌🇦‌🇱‌ 🇲‌🇪‌🇩‌🇮‌🇦‌

*ഒരു ദേശത്തിൻ്റെ ശബ്ദം*

കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും


*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/FlFXxG7VmlUIyphgPW0zaw

*YouTube:* https://www.youtube.com/realmediachannel

*Facebook*: https://www.facebook.com/realmediachannel/

*Website:* www.realmediachannel.com'

Post a Comment

0 Comments