ഭവന പദ്ധതിയിൽ നിന്നും അർഹരായവരെ ഒഴിവാക്കി : വാർഡ് മെമ്പർ സബിത പുന്നക്കലിന്റെ നേതൃത്വത്തിൽ കുത്തിയിരിപ്പ് സമരം
പ്രധാനമന്ത്രി ആവാസ് യോജന (PMAY) ഭവന പദ്ധതിയുടെ ഗുണഭോക്തൃ പട്ടികയിൽ നിന്ന് അർഹരായവരെ ഒഴിവാക്കിയെന്ന് ആരോപിച്ച് വെളിയങ്കോട് ഗ്രാമപഞ്ചായത്ത് അഞ്ചാം വാർഡ് മെമ്പർ സബിത പുന്നക്കലിന്റെ നേതൃത്വത്തിൽ കുത്തിയിരിപ്പ് സമരം ആരംഭിച്ചു.
വെളിയങ്കോട് പഞ്ചായത്ത് ഓഫീസിന് മുന്നിലാണ് പ്രതിഷേധം.
പഞ്ചായത്ത് ബോർഡ് യോഗത്തിൽ അംഗീകരിച്ച് കരാർ നടപടികൾക്കായി അയച്ച പട്ടികയിൽ നിന്നും പലരുടെയും പേര് ഒഴിവാക്കിയതായി ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് സമരം. മറ്റ് വാർഡുകളിലെ അർഹരായ ഗുണഭോക്താക്കളുടെ പേരും വെട്ടിമാറ്റിയിട്ടുണ്ടെന്ന് സബിത പുന്നക്കൽ ആരോപിച്ചു.
അർഹരായവരെ ലിസ്റ്റിൽ നിന്ന് ഒഴിവാക്കിയ നടപടിയിൽ പ്രതിഷേധിച്ച് നീതി ലഭിക്കുന്നത് വരെ സമരം തുടരുമെന്നും വാർഡ് മെമ്പർ വ്യക്തമാക്കി. അർഹരായവർക്ക് വീട് ഉറപ്പാക്കണമെന്നാണ് സമരക്കാരുടെ ആവശ്യം.
🇷🇪🇦🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിൻ്റെ ശബ്ദം*
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/EEGbt7kn3lJGPdFhXZC4OG?mode=ems_copy_t
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.com'
0 Comments