Headlines

6/recent/ticker-posts

Header Ads Widget

For Advertisement Here Contact 8281191438

ഒച്ച് നിയന്ത്രണം പരിശീലന ക്ലാസ്സ് നടത്തി


​ഒച്ച് നിയന്ത്രണം പരിശീലന ക്ലാസ്സ് നടത്തി

പെരുമ്പടപ്പ് ചെറവല്ലൂർ എട്ടാം വാർഡ്, നന്നമുക്ക് സ്രായികടവ് എന്നീ മേഖലകളിൽ വ്യാപകമായി കാണപ്പെട്ട ആഫ്രിക്കൻ ഒച്ചിന്റെ നിയന്ത്രണ മാർഗ്ഗങ്ങളെക്കുറിച്ച് ആഗസ്റ്റ് 25 ന് ഉച്ചക്കു 2 മണിക്ക് ചെറവല്ലൂർ മദ്രസ്സയിൽ വെച്ച് ബോധവത്കരണ ക്ലാസ്സ് നടത്തി. പെരുമ്പടപ്പ് ബ്ലോക്ക് അത്മ പദ്ധതിയിൽ ജില്ലക്കകത്തുള്ള പരിശീലന പരിപാടിയിൽ ഉൾപ്പെടുത്തിയാണ് പരിശീലന പരിപാടി നടത്തിയത്. പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് അഡ്വ: ഇ. സിന്ധു അദ്ധ്യക്ഷത വഹിച്ച ചടങ്ങ് ബഹു: പൊന്നാനി എം എൽ എ . പി . നന്ദകുമാർ ഉദ്ഘാടനം ചെയ്തു. പെരുമ്പടപ്പ് കൃഷി അസി: ഡയറക്ടർ ശ്രീ വിനയൻ എം.വി. സ്വാഗതം പറഞ്ഞ ചടങ്ങിൽ പെരുമ്പടപ്പ് ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി ബിനീഷ മുസ്തഫ, എട്ടാം വാർഡ് മെമ്പർ ശ്രീ അഷറഫ് മുക്കണ്ടത്ത് എന്നിവർ ആശംസ പ്രസംഗം നടത്തി. പെരുമ്പടപ്പ് വാർഡ് മെമ്പർമാരായ ശ്രീമതി നിഷാദത്ത് ടീച്ചർ, ശ്രീമതി നിഷ കുനിയത്ത്, ശ്രീമതി ശാന്താ കുമാരൻ, പെരുമ്പടപ്പ് ഗ്രാമപഞ്ചായത്ത് സെക്രട്ടറി ശ്രീ. സാജൻ സി ജേക്കബ്, പെരുമ്പടപ്പ് കാർഷിക വികസന സമിതി അംഗം ശ്രീ സുബ്രഹ്മണ്യൻ, 8 വാർഡ് മുൻ കേര ഗ്രാമം കൺവീനർ ശ്രീ മുഹമ്മദ് കീപ്പാട്ടയിൽ, നൂറോളം കർഷകർ എന്നിവരും പരിശീലന പരിപാടിയിൽ പങ്കെടുത്തു. കണ്ണാറ വാഴ ഗവേഷണ കേന്ദ്രം അസോസിയേറ്റ് പ്രൊഫസ്സർ ഡോ: ഗവാസ് രാകേഷ് ക്ലാസ്സ് നയിച്ചു. കൃഷി ഓഫീസർ കുമാരി ചിപ്പി കൃതജ്ഞത രേഖപ്പെടുത്തി. പരിശീലന ക്ലാസ്സിന് ശേഷം തുരിശ്, ബ്ലീച്ചിംഗ് പൗഡർ എന്നിവയടങ്ങിയ കിറ്റുകളും വിതരണം നടത്തി.

തുടർന്ന് മരുന്ന് തളിക്കുന്നതിന് പ്രായോഗിക ബോധവത്ക്കരണവും നടത്തും.


🇷‌🇪‌🇦‌🇱‌ 🇲‌🇪‌🇩‌🇮‌🇦‌

*ഒരു ദേശത്തിൻ്റെ ശബ്ദം*

കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും


*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/FlFXxG7VmlUIyphgPW0zaw

*YouTube:* https://www.youtube.com/realmediachannel

*Facebook*: https://www.facebook.com/realmediachannel/

*Website:* www.realmediachannel.com'

Post a Comment

0 Comments