റോഡ് പൊളിച്ചു : ശരിയാക്കിയില്ല : മാറഞ്ചേരി ഗ്രാമപഞ്ചായത്ത് സെക്രട്ടറിയെ ഉപരോധിച്ച് കോൺഗ്രസ്
അധികാരിപ്പടി ഒളമ്പകടവ് റോഡ് ജലജീവൻ പദ്ധതിയുടെ പേരിൽ പൊളിച്ചു വർഷങ്ങളായിട്ടും ഇതുവരെ പൂർത്തീകരിക്കാത്തതിൽ പ്രതിഷേധിച്ചും റോഡ് പൊളിച്ച വാട്ടർ അതോറിറ്റിയ്ക്കും ജലജീവൻ മിഷനും എതിരെ നിയമ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടും കോൺഗ്രസ് മണ്ഡലം കമ്മിറ്റി മാറഞ്ചേരി ഗ്രാമ പഞ്ചായത്ത് സെക്രട്ടറിയെ ഉപരോധിച്ചു.റോഡ് പദ്ധതി ക്കായി പൊളിച്ചാൽ പൂർവ്വ സ്ഥിതിയിലാക്കും എന്ന കരാർ പഞ്ചായത്തുമായി ഉണ്ടായിട്ടും ഇതുവരെ അവർക്കെതിരെ നിയമ നടപടി എടുക്കാത്തത് ദുരൂഹമാണെന്നും അവർക്കെതിരെ നടപടി എടുക്കാതെ പോകില്ലെന്നും സമരക്കാർ പോകില്ലെന്നും പറഞ്ഞതോടെ സെക്രട്ടറി ഇന്നത്തെ ഭരണസമിതിയിൽ ഈ വിഷയം ആദ്യം തന്നെ ചർച്ച ചെയ്യും എന്ന് രേഖമൂലം അറിയിച്ചതോടെയാണ് സമരക്കാർ പിരിഞ്ഞത്. പിന്നീട് നടന്ന ഭരണസമിതിയോഗത്തിൽ ജലജീവൻ മിഷനും വാട്ടർ അതൊരിറ്റിക്കും എതിരെ നിയമ നടപടി സ്വീകരിക്കാൻ പഞ്ചായത്ത് ഭരണസമിതി തീരുമാനിച്ചു.ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് മുസ്തഫ വടമുക്ക്, മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് ശ്രീജിത്ത്, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ നൂറുദ്ധീൻ പോഴത്, മെമ്പർമാരായ ടി മാധവൻ, ഉബൈദ്, സംഗീത രാജൻ,സുലൈഖ റസാഖ്, ഷിജിൽ മുക്കാല, അബ്ദുൽ ഗഫൂർ, മണ്ഡലം കോൺഗ്രസ് സെക്രട്ടറി വഹാബ് ഉള്ളതേൽ, മുസ്തഫ. P. V, അഷറഫ് വടമുക്ക്, അഷറഫ് പെരിഞ്ചേരി, സജു വടമുക്ക്, നൗഫീദ് വടമുക്ക്,ഹംസ വടമുക്ക്, അബ്ദു, ഷൌക്കത്ത് വടമുക്ക്, മഹേഷ് വാക്കാട്ട്, യൂസഫ് അയിനിക്കൽ, മൊയ്‌ദു വടമുക്ക് എന്നിവർ നേതൃത്വം നൽകി
🇷🇪🇦🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിൻ്റെ ശബ്ദം*
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/FlFXxG7VmlUIyphgPW0zaw
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.com'
0 Comments