യു. അബൂബക്കർ സ്‌മാരക പുരസ്‌കാരം എൻ.കെ. പ്രേമചന്ദ്രൻ എംപി, കെ.പി. രാമനുണ്ണി, ബി.പി. നാസർ എന്നിവർക്ക് സമർപ്പിച്ചു
ആദ്യകാല സോഷ്യലിസ്റ്റും മലപ്പുറം ജില്ലാ കോൺഗ്രസ് കമ്മിറ്റി അധ്യക്ഷനുമായിരുന്ന യു. അബൂബക്കർ സ്‌മാരക ഫൗണ്ടേഷൻ ഏർപ്പെടുത്തിയ കർമ ശ്രേഷ്‌ഠ പുരസ്‌കാരം എൻ.കെ. പ്രേമചന്ദ്രൻ എംപിയ്ക്കും സാഹിത്യ പുരസ്‌കാരം എഴുത്തുകാരൻ കെ.പി. രാമനുണ്ണിയ്ക്കും യുവസംരംഭ പുരസ്‌കാരം പ്രമുഖ വ്യവസായിയും ഫ്രണ്ട് ലൈൻ എംഡി ബി.പി. നാസറിനും സമർപ്പിച്ചു. യു. അബൂബക്കറിന്റെ മൂന്നാം ചരമ വാർഷികത്തിൽ എരമംഗലം സെന്ററിൽ നടത്തിയ യു. അബൂബക്കർ അനുസ്‌മരണ സമ്മേളനത്തിൽ യുഡിഎഫ് കൺവീനർ അടൂർ പ്രകാശാണ് പുരസ്‌കാരം നൽകിയത്. അനുസ്‌മരണവും പുരസ്‌കാര സമർപ്പണവും അടൂർ പ്രകാശ് ഉദ്‌ഘാടനം ചെയ്‌തു. രാജ്യത്തിന്റെ ജനാതിപത്യവും മതേതരത്വവും കേന്ദ്രസർക്കാർ തകർക്കുകയാണ്. ഇതിനെതിരെ നമ്മുടെ ഇന്ത്യയുടെ ജനാധിപത്യവും മതേതരത്വവും സംരക്ഷിക്കാൻ രാഹുൽഗാന്ധി നടത്തുന്ന പോരാട്ടങ്ങൾക്ക് ശക്തമായ പിന്തുണ നൽകുന്ന എൻ.കെ. പ്രേമചന്ദ്രന് യു. അബൂബക്കർ സാഹിബിനെ പോലെയുള്ളവരുടെ പുരസ്‌കാരം അർഹതയുടെ അംഗീകാരമാണെന്ന് അടൂർ പ്രകാശ് പറഞ്ഞു. മലപ്പുറത്തിന്റെ രാഷ്‌ട്രീയ മാനത്തിന് മാതൃകയായിരുന്ന യു. അബൂബക്കർ സ്‌മാരക പുരസ്‌കാരം ഏറ്റുവാങ്ങുന്നതിൽ അഭിമാനവും ആഹ്ലാദവുമാണ്. അതോടൊപ്പം ഇതേവേദിയിൽ മലയാളത്തിന്റെ അഭിമാനമായ കെ.പി. രാമനുണ്ണിക്കുകൂടി പുരസ്‌കാരം നൽകുന്നുവെന്നതിൽ അതിലേറെ സന്തോഷവും അഭിമാനവുമാണെന്നും, വിയോജിക്കാനുള്ള അവകാശം തീർത്തും അപ്രത്യക്ഷമായിരിക്കുന്ന കാലമാണെന്നും ആയതിനാൽ ജനാധിപത്യത്തിന്റെ വീണ്ടെടുപ്പിനായുള്ള പോരാട്ടത്തിൽ യോജിപ്പിന്റെ മേഖല സ്വീകരിക്കണമെന്നും പ്രേമചന്ദ്രൻ പറഞ്ഞു. ഇന്ത്യയിൽ ജനാധിപത്യം നിലനിൽക്കുന്നുവെന്ന പ്രതീതിയുണ്ടാവുന്നത് എൻ.കെ. പ്രേമചന്ദ്രനെപ്പോലെയുള്ളവരുടെ പാർലമെന്റിലെ ഇടപെടലാണെന്നും വന്നേരിനാടിന്റെ പ്രതിനിധിയായിരുന്നു യു. അബൂബക്കറും കൊളാടിയും പി.ടി. മോഹനകൃഷ്‌ണനും. ഇവരുയർത്തിപിടിച്ച സംസ്‌കാരവും പാരമ്പര്യവുമാണ് നമ്മളും സ്വീകരിക്കേണ്ടതെന്നും കെ.പി. രാമനുണ്ണി പറഞ്ഞു. യുഡിഎഫ് ജില്ലാ ചെയർമാൻ പി.ടി. അജയ്‌മോഹൻ അധ്യക്ഷത വഹിച്ചു. മുതിർന്ന കോൺഗ്രസ് നേതാക്കളായ സി. ഹരിദാസ്, എം.വി. ശ്രീധരൻ മാസ്റ്റർ, സേതുമാധവൻ, ഇ. മുഹമ്മദ്‌കുഞ്ഞി, മംഗലം ഗോപിനാഥ്, അഹമ്മദ് മാസ്റ്റർ എന്നിവരെ ചടങ്ങിൽ ആദരിച്ചു. കോടത്തൂർ കൗസല്യ വരച്ച ചിത്രങ്ങൾ എൻ.കെ. പ്രേമചന്ദ്രന് സമ്മാനിച്ചു. ഡോ. ഗീത പ്രേമചന്ദ്രൻ കൗസല്യയെ പൊന്നാട അണിയിച്ചു അനുമോദിച്ചു. കെപിസിസി വക്താവ് സന്ദീപ് വാര്യർ, ഫൗണ്ടേഷൻ ചെയർമാൻ ഷാജി കാളിയത്തേൽ, അഷ്‌റഫ് കോക്കൂർ, കല്ലാട്ടേൽ ഷംസു, ആർഎസ്‌പി അലി, അടാട്ട് വാസുദേവൻ, അഡ്വ. എ.എം. രോഹിത്, സിദ്ദീഖ് പന്താവൂർ, കല്ലാട്ടേൽ ഷംസു, ഇ.പി. രാജീവ്, ഷെമീർ ഇടിയാട്ടേൽ, പ്രണവം പ്രസാദ് തുടങ്ങിയവർ പ്രസംഗിച്ചു.
🇷🇪🇦🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിൻ്റെ ശബ്ദം*
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/FlFXxG7VmlUIyphgPW0zaw
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.com'

0 Comments