ശ്രീ കണ്ണേങ്കാവ് ഭഗവതി ക്ഷേത്രത്തിൽ അഷ്ടദ്രവ്യമഹാഗണപതിഹോമം നടന്നു.
എരമംഗലം ശ്രീ കണ്ണേങ്കാവ് ഭഗവതി ക്ഷേത്രത്തിൽ കർക്കിടക മാസത്തോടനുബന്ധിച്ച് അഷ്ടദ്രവ്യമഹാഗണപതിഹോമം നടന്നു.
ഭക്തജനങ്ങളുടെ ദുരിതശാന്തിക്കും ക്ഷേമത്തിനും വേണ്ടിയാണ് ഈ മഹായജ്ഞം നടത്തിയത്. ക്ഷേത്രം മേൽശാന്തി താമരത്ത് വേലായുധൻ ശർമ്മയുടെ മുഖ്യ കാർമികത്വത്തിലാണ് ചടങ്ങുകൾ നടന്നത്.
എട്ട് വിശിഷ്ട ദ്രവ്യങ്ങൾ ഉപയോഗിച്ച് നടത്തിയ ഹോമത്തിൽ പങ്കെടുത്തതിലൂടെ ഭക്തർക്ക് ശ്രീ മഹാ ഗണപതിയുടെയും ശ്രീ കണ്ണേങ്കാവിലമ്മയുടെയും അനുഗ്രഹം ലഭിച്ചതായി വിശ്വസിക്കുന്നു.
ഹോമത്തിൽ സമർപ്പിക്കാനായി കൊട്ടത്തേങ്ങ, ശർക്കര, കദളിപ്പഴം, അവിൽ, മലര്, നെയ്യ്, പൂക്കൾ, വന്ദനത്തിരി എന്നിവ ഭക്തർ വഴിപാടായി സമർപ്പിച്ചു.
കൂടാതെ, കർക്കിടകമാസം ഒന്നാം തീയതി മുതൽ 31 ദിവസവും രാവിലെ 7 മണി മുതൽ 8 മണി വരെ ക്ഷേത്രത്തിൽ രാമായണ പാരായണവും നടക്കുന്നുണ്ട്. നിരവധി ഭക്തർ ചടങ്ങുകളിൽ പങ്കെടുത്തു.
🇷🇪🇦🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിൻ്റെ ശബ്ദം*
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/FlFXxG7VmlUIyphgPW0zaw
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.com'

0 Comments