സ്വാതന്ത്ര്യ ദിനം: മലപ്പുറം ജില്ലയിൽ സമുചിതമായ ആഘോഷങ്ങൾ; വിവിധ കേന്ദ്രങ്ങളിൽ പതാക ഉയർത്തി
മലപ്പുറം സിവില്‍ സ്റ്റേഷനിലെ യുദ്ധ സ്മാരകത്തില്‍ മന്ത്രി കെ. രാജന്‍ പുഷ്പചക്രം അര്‍പ്പിച്ച ശേഷമാണ് സ്വാതന്ത്ര്യ ദിനാഘോഷ ചടങ്ങുകള്‍ക്ക് തുടക്കമായത്. തുടര്‍ന്ന് എം.എസ്.പി പരേഡ് ഗ്രൗണ്ടിലെത്തിയ മന്ത്രി പരേഡിൻ്റെ അഭിവാദ്യം സ്വീകരിച്ചു.
പൊലീസ്, എക്‌സൈസ്, ഫോറസ്റ്റ്, ഫയര്‍ ആന്‍ഡ് റെസ്‌ക്യു, എന്‍.സി.സി, എസ്.പി.സി, സകൗട്ട്, ഗൈഡ്‌സ്, ജൂനിയര്‍ റെഡ്‌ക്രോസ്സ് എന്നീ വിഭാഗങ്ങളിലായി 37 പ്ലറ്റൂണുകള്‍ പരേഡില്‍ അണിനിരന്നു. എം.എസ്.പി അസി. കമാന്‍ഡന്റ് പി. ബാബു പരേഡ് കമാന്‍ഡറായി.എം എസ് പി സായുധ സേനാ വിഭാഗം ഇന്‍സ്‌പെക്ടര്‍ രജിത് കുമാർ സെക്കന്റ് ഇന്‍ കമാന്‍ഡായിരുന്നു. ജില്ലാ കളക്ടര്‍ വി.ആര്‍ വിനോദ്, ജില്ലാ പൊലീസ് മേധാവി ആർ. വിശ്വനാഥ് എന്നിവരും പരേഡിനെ അഭിവാദ്യം ചെയ്തു.
കനത്ത മഴയെ അവഗണിച്ചു നടന്ന പരേഡ് വീക്ഷിക്കാനും ധാരാളം ആളുകൾ എത്തിയിരുന്നു. ചടങ്ങിൽ എം എൽ എ മാരായ പി.ഉബൈദുള്ള, ടി.വി. ഇബ്രാഹിം, മുൻസിപ്പൽ ചെയർമാൻ മുജീബ് കാടേരി തുടങ്ങിയവർ സംബന്ധിച്ചു.
എരമംഗലം കളത്തിൽ പടിയിൽ സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു; മയൂഖ സോനാരെ പതാക ഉയർത്തി
എരമംഗലം: രാജ്യത്തിന്റെ 79-ാം സ്വാതന്ത്ര്യ ദിനം എരമംഗലം കളത്തിൽ പടിയിൽ സംയുക്ത ഓട്ടോ തൊഴിലാളികളും വ്യാപാരികളും ചേർന്ന് സമുചിതമായി ആഘോഷിച്ചു. ശ്രീധരൻ പയ്യപ്പുള്ളിയുടെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ, സ്റ്റുഡൻ്റ് പോലീസ് കേഡറ്റായ മയൂഖ സോനാരെ ദേശീയ പതാക ഉയർത്തി.
ഹമീദ് ഫെയ്മസ് സ്വാഗതം ആശംസിച്ചു. പായസ വിതരണം, സൗഹൃദ സംഗമം, റിലീഫ് വിതരണം എന്നിവ ഉൾപ്പെടെ വിപുലമായ പരിപാടികളാണ് സംഘടിപ്പിച്ചത്. ആഘോഷ പരിപാടികൾക്ക് നിഖിൽ, ഷാജി, അൻസാർ, ഷിനു, ഹരിദാസൻ, നിഥിൻ, ഗണേഷ്, അഷറഫ്, ബഷീർ, ഹമീദ് തുടങ്ങിയവർ നേതൃത്വം നൽകി. രാജ്യത്തിന്റെ ഐക്യവും അഖണ്ഡതയും വിളിച്ചോതുന്നതായിരുന്നു ആഘോഷങ്ങൾ.

ബൈത്താനിയ ദർസ് & ദഅവാ കോളേജ് ട്രെസ്റ്റ് ആയിരൂർ സ്വതന്ത്രദിനം ആഘോഷിച്ചു.
ട്രസ്റ്റ് ചെയർമാൻ അബൂതാഹിർ ബാഖവി പതാക ഉയർത്തി. ബൈത്താനിയ സംരക്ഷണസമിതി ചെയർമാൻ മുഹമ്മദാലി ഉളിയത്തേൽ, കൺവീനർ മുഹമ്മദ് കുട്ടി പേരോതയിൽ ഭാരവാഹികളായ ഷംസുദ്ധീൻ എൻ, കുഞ്ഞിമുഹമ്മദ്, അഷ്‌റഫ് അൽ ആമീൻ, മുസ്തഫ ചന്ദനത്ത്,സെയ്ത് മുഹമ്മദ്, അഷ്‌കർ, മുഹമ്മദ് എന്നിവർ ആശംസ അറിയിച്ചു കൊണ്ട് സംസാരിച്ചു.
🇷🇪🇦🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിൻ്റെ ശബ്ദം*
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/FlFXxG7VmlUIyphgPW0zaw
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.com'

0 Comments