മാറഞ്ചേരി ഗ്രാമ പഞ്ചായത്തിൽ അനധികൃതമായി വോട്ട് നീക്കം ചെയ്യുന്നത് നിർത്തണം. കോൺഗ്രസ്
മാറഞ്ചേരി ഗ്രാമ പഞ്ചായത്തിൽ പല വാർഡുകളിലും സ്ഥിര താമസമുള്ളവരുടെ വോട്ട് നീക്കം ചെയ്യാൻ ശ്രമിക്കുന്നത് അവസാനിപ്പിക്കണമെന്നും അധികൃതർ ശരിയായി അന്വേഷിച്ചു നടപടി എടുക്കണമെന്നും കോൺഗ്രസ് മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. ഏറ്റവും കൂടുതൽ ആളുകളുടെ പേര് നീക്കം ചെയ്യാൻ കൊടുത്തിട്ടുള്ളത് ആറാം വാർഡായ പനമ്പാടാണെന്നും ഇവരൊക്കെ അവിടെ സ്ഥിരതാമസമുള്ളവരാണെന്നും അവിടത്തെ സിപിഎം നേതാവായ ധനശേഖരനാണ് ഇത്തരത്തിൽ താമസമുള്ളവരുടെ വോട്ട് വെട്ടാൻ കൊടുത്തിട്ടുള്ളതെന്നും കോൺഗ്രസ് നേതൃത്വം പറഞ്ഞു.. നൂറോളം ആളുകളുടെ പേരാണ് ഈ വാർഡിൽ നിന്നും നീക്കം ചെയ്യാൻ കൊടുത്തിട്ടുള്ളത്. ഇവരൊന്നും ഹിയറിങ്ങിനു ഹാജരായില്ലെങ്കിൽ ഇവർക്കു വോട്ട് നഷ്ടപ്പെടും. അതിനാൽ ഈ വിഷയത്തിൽ റിട്ടേണിങ് ഓഫീസറായ സെക്രട്ടറി യുക്തമായ തീരുമാനമെടുത്ത് ഇവർക്ക് വോട്ടവകാശം നിലനിർത്തണമെന്ന് മണ്ഡലം പ്രസിഡന്റ് ടി. ശ്രീജിത്ത് ആവശ്യപ്പെട്ടു.
🇷🇪🇦🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിൻ്റെ ശബ്ദം*
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/FlFXxG7VmlUIyphgPW0zaw
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.com'

0 Comments