ബി വി എ ബക്കർ എഴുതിയ ‘യാത്ര’ എന്ന കവിതസമാഹാരം കവർ പ്രകാശനം വിപുലമായ് നടന്നു
പെരുമ്പടപ്പ്: ബി വി എ ബക്കർ എഴുതിയ കവിത സമാഹാരം കവർ പ്രകാശനം നടന്നു. യാത്ര എന്ന ശീർഷകത്തിൽ എഴുതിയ പുസ്തകത്തിന്റെ കവർ പ്രകാശന ചടങ്ങിൽ നൂറ് കണക്കിനാളുകൾ പങ്കെടുത്തു. പെരുമ്പടപ്പിൽ ഫെമിൽ മുഹമ്മദ് റെസിഡൻസിൽ വെച്ചാണ് ചടങ്ങ് നടന്നത്. ഓക്സിജൻ പബ്ലിക്കേഷൻസ് ആണ് പുസ്തകം പുറത്തിറക്കുന്നത്. എഴുത്തുകാരൻ റഫീഖ് പട്ടേരി പ്രകാശനം നിർവഹിച്ചു. വി ആർ മുഹമ്മദ് അധ്യക്ഷത വഹിച്ചു.
ഹസനുൽ ബന്ന സ്വാഗതം പറഞ്ഞ ചടങ്ങിൽ അയാൻ നൗഷാദ് പ്രാർത്ഥന നിർവഹിച്ചു. അബ്ദുൽ ഖാദർ അറക്കൽ, റംഷാദ് സൈബർമീഡിയ, ഷമീന മൊയ്‌ദുണ്ണി, അബ്ദുൽ റസാഖ് എരമംഗലം , മായിൻകുട്ടി അണ്ടത്തോട്, ഉമ്മർ മാമ്പുള്ളി, മുജീബ് ഓക്സിജൻ ബുക്സ് എന്നിവർ ആശംസകൾ അറിയിച്ചു. എഴുത്തുകാരൻ ബി വി എ ബക്കർ മറുപടി പ്രസംഗം നടത്തി. കുഞ്ഞിമരക്കാർ വിആർ നന്ദി പ്രകാശിപ്പിച്ചു.
🇷🇪🇦🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിൻ്റെ ശബ്ദം*
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/FlFXxG7VmlUIyphgPW0zaw
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.com'

0 Comments