Headlines

6/recent/ticker-posts

Header Ads Widget

For Advertisement Here Contact 8281191438

വെളിയങ്കോട് ഗവ. ഹയർ സെക്കണ്ടറി സ്കൂളിലെ കെട്ടിട ഉദ്ഘാടനം വിദ്യാഭ്യാസ മന്ത്രിയുടെ ഫോട്ടോ വെക്കാത്തതിൽ വിമർശനം.


വെളിയങ്കോട് ഗവ. ഹയർ സെക്കണ്ടറി സ്കൂളിലെ കെട്ടിട ഉദ്ഘാടനം വിദ്യാഭ്യാസ മന്ത്രിയുടെ ഫോട്ടോ വെക്കാത്തതിൽ വിമർശനം.

സംഭവത്തിൽ മന്ത്രിയും എംഎൽഎയും അതൃപ്തി രേഖപ്പെടുത്തി.


വെളിയങ്കോട് ഗവ. ഹയർ സെക്കണ്ടറി സ്കൂളിലെ പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്ത ചടങ്ങിൽ വിദ്യാഭ്യാസ മന്ത്രിയുടെ ചിത്രം ഉൾപ്പെടുത്താത്തതിനെതിരെ രൂക്ഷവിമർശനം.

 ഉദ്ഘാടകനായ കായിക, വഖഫ് വകുപ്പ് മന്ത്രി വി. അബ്ദുറഹിമാനും അധ്യക്ഷനായിരുന്ന പൊന്നാനി എം.എൽ.എ. പി. നന്ദകുമാറുമാണ് സംഘാടകർക്കെതിരെ വിമർശനമുന്നയിച്ചത്.

പൊതുവിദ്യാഭ്യാസ വകുപ്പിന്റെ നിർദേശപ്രകാരം കിഫ്ബി ഫണ്ട് ഉപയോഗിച്ച് നിർമ്മിച്ച കെട്ടിടത്തിന്റെ ഉദ്ഘാടന ചടങ്ങിലാണ് വിവാദമുണ്ടായത്. പരിപാടിയുമായി ബന്ധപ്പെട്ട് സ്കൂൾ അധികൃതർ സ്ഥാപിച്ച ബോർഡുകളിൽ വിദ്യാഭ്യാസ മന്ത്രിയുടെ ചിത്രമോ പൊതുവിദ്യാഭ്യാസ വകുപ്പിനെക്കുറിച്ചുള്ള പരാമർശങ്ങളോ ഉണ്ടായിരുന്നില്ല.

സർക്കാർ പൊതുവിദ്യാഭ്യാസ രംഗത്ത് നടപ്പാക്കുന്ന പദ്ധതികളെ അവഗണിക്കുന്ന നിലപാട് ശരിയല്ലെന്ന് മന്ത്രി വി. അബ്ദുറഹിമാൻ ചൂണ്ടിക്കാട്ടി. ഇത്തരം പ്രവണതകൾ ആവർത്തിക്കാതിരിക്കാൻ സംഘാടകർ കൂടുതൽ ശ്രദ്ധിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സ്കൂൾ അധികൃതരുടെ നടപടിയെ എം.എൽ.എയും ശക്തമായി അപലപിച്ചു.


🇷‌🇪‌🇦‌🇱‌ 🇲‌🇪‌🇩‌🇮‌🇦‌

*ഒരു ദേശത്തിൻ്റെ ശബ്ദം*

കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും


*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/FlFXxG7VmlUIyphgPW0zaw

*YouTube:* https://www.youtube.com/realmediachannel

*Facebook*: https://www.facebook.com/realmediachannel/

*Website:* www.realmediachannel.com'

Post a Comment

0 Comments