താമലശ്ശേരി റോഡ് തകർന്ന നിലയിൽ: പൗരാവകാശ സമിതി പഞ്ചായത്ത് പ്രസിഡൻ്റിന് നിവേദനം നൽകി.
തകർന്ന താമലശ്ശേരി റോഡിലെ മാറാടി ഭാഗത്ത് രൂപപ്പെട്ട ഗർത്തങ്ങൾ നികത്താൻ എത്രയും വേഗം നടപടികൾ എടുക്കണമെന്ന് ആവശ്യപ്പെട്ട് മാറഞ്ചേരി ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ബീന ടീച്ചർക്ക് പൗരാവകാശ സംരക്ഷണ സമിതി പ്രവർത്തകർ നിവേദനം നൽകി. താത്കാലികമായി റോഡിലെ കുഴികൾ അടക്കുന്നതിന് നടപടി എടുത്തിട്ടുണ്ടെന്നും പഞ്ചായത്ത് എഞ്ചിനീയർ സ്ഥലം സന്ദർശിച്ച് എസ്റ്റിമേറ്റ് തയ്യാറാക്കിയിട്ടുണ്ടെന്നും വർക്ക് ഉടൻ ആരംഭിക്കുമെന്നും പ്രസിഡൻ്റ് പറഞ്ഞു. എന്നാൽ ബോർഡ് യോഗത്തിൽ ഇങ്ങനെ ഒരു തീരുമാനം എടുത്തിട്ടില്ലന്നും അടുത്ത യോഗത്തിൽ വിഷയം കൊണ്ട് വരുമെന്നും ആ വാർഡുകളിലെ മെമ്പർമാർ സമിതി പ്രവർത്തകരോട് പറഞ്ഞു. പൗരാവകാശ സംരക്ഷണ സമിതി ജനറൽ സെക്രട്ടറി എ. അബ്ദുൾ ലത്തീഫ്, എക്സി. അംഗങ്ങളായ എൻ.കെ. റഹീം, കാട്ടിൽ മുഹമ്മദ് കുട്ടി, ഖാലിദ് മംഗലത്തേൽ, ഏ.ടി. അലി, നസീർ മാസ്റ്റർ എന്നിവരും മെമ്പർ ടി. മാധവനും പങ്കെടുത്തു.
🇷🇪🇦🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിൻ്റെ ശബ്ദം*
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/FlFXxG7VmlUIyphgPW0zaw
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.com'
0 Comments