ആത്മീയത, സംഘർഷരഹിത ജീവിതം സാധ്യമാക്കും : സയ്യിദ് ഖലീൽ തങ്ങൾ
ചങ്ങരംകുളം: സംഘർഷങ്ങളില്ലാത്ത ജീവിതമാണ് മതം ലക്ഷ്യമാക്കുന്നതെന്നും ആത്മീയതയിലൂന്നി ജീവിതം ക്രമപ്പെടുത്തുന്നതിലൂടെ സമാധാന ജീവിതത്തിനു മാത്രമല്ല ; മറ്റുള്ളവർക്കു നന്മ പകർന്നുകൊടുക്കാനും മനുഷ്യർക്ക് സാധിക്കുമെന്നും കേരള മുസ്‌ലിം ജമാഅത് സംസ്ഥാന ജന. സെക്രട്ടറിയും മലപ്പുറം മഅ്ദിൻ ചെയർമാനുമായ സയ്യിദ് ഇബ്രാഹിം ഖലീൽ അൽ ബുഖാരി അഭിപ്രായപ്പെട്ടു.
മാനുഷിക വിഷയങ്ങളിൽ മനുഷ്യരെല്ലാം ഒന്നിക്കുമ്പോഴും സങ്കുചിത താത്പര്യങ്ങളുടെ പേരിൽ ചിലരെങ്കിലും അപശബ്ദങ്ങളുയർത്തുന്നത് പരിഷ്കൃത സമൂഹമെന്ന നമ്മുടെ യശസ്സിനെ കളങ്കപ്പെടുത്തുമെന്നും തങ്ങൾ പറഞ്ഞു. പന്താവൂർ ഇർശാദിൽ അഞ്ചുവർഷമായി ദഅവ കോളജ് പ്രിൻസിപ്പൽ അബ്ദുൽ ബാരി സിദ്ദീഖിയുടെ നേതൃത്വത്തിൽ നടന്നുവരുന്ന ഇഹ്‌യാ ഉലൂമിദ്ദീൻ പഠന വേദിയുടെ ആറാം വാർഷിക പ്രഖ്യാപനം നടത്തുകയായിരുന്നു തങ്ങൾ. ഐ സി എഫ് ഇൻറർനാഷണൽ ഉപാധ്യക്ഷൻ പറവണ്ണ അബ്ദുറസാഖ് മുസ്‌ലിയാർ,
ഖത്തർ നാഷണൽ സെക്രട്ടറി നൗഷാദ് അതിരുമട, കെ എം സ്വാലിഹ് മുസ്‌ലിയാർ കക്കിടിപ്പുറം, എം ഹൈദർ മുസ്‌ലിയാർ, വി വി അബ്ദുർറസ്സാഖ് ഫൈസി, കെ സിദ്ദീഖ് മൗലവി, വാരിയത്ത് മുഹമ്മദലി, വി പി ശംസുദ്ദീൻ ഹാജി, ഹസൻ നെല്ലിശ്ശേരി,
എൻ വി എം കുട്ടി അൻവരി , അബ്ദുജലീൽ അഹ്സനി, എ മുഹമ്മദുണ്ണി ഹാജി, വി കെ അലവി ഹാജി, സുഹൈർ ഇല്ലത്ത്, വി കെ ബശീർ പ്രസംഗിച്ചു.
🇷🇪🇦🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിൻ്റെ ശബ്ദം*
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/FlFXxG7VmlUIyphgPW0zaw
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.com'
0 Comments