പെരുമ്പടപ്പ് പഞ്ചായത്തിൽ ജൈവവൈവിധ്യ പാർക്ക് യാഥാർത്ഥ്യമായി
ചെറവല്ലൂർ: പെരുമ്പടപ്പ് ഗ്രാമപഞ്ചായത്തിന്റെ വികസനത്തിന് പുതിയൊരു അധ്യായം കുറിച്ച് ജൈവവൈവിധ്യ പാർക്ക് ചെറവല്ലൂരിൽ പ്രവർത്തനമാരംഭിച്ചു. പരിസ്ഥിതി സംരക്ഷണം, ബോധവൽക്കരണം, ഔഷധസസ്യ സംരക്ഷണം എന്നിവ ലക്ഷ്യമിട്ട് സ്ഥാപിച്ച പാർക്ക്, സംസ്ഥാന ജൈവവൈവിധ്യ ബോർഡിന്റെ 5 ലക്ഷം രൂപ സഹായത്തോടെയാണ് നിർമ്മിച്ചത്. വിദ്യാർത്ഥികൾക്ക് പ്രകൃതിയെക്കുറിച്ചും കാലാവസ്ഥാ വ്യതിയാനത്തെക്കുറിച്ചും പഠിക്കാനുള്ള അവസരമൊരുക്കുന്നതോടൊപ്പം, കുടുംബങ്ങൾക്കായി കോൾപാടത്തിന്റെ ദൃശ്യഭംഗി ആസ്വദിക്കാനുള്ള സൗകര്യവും ഇവിടെയുണ്ട്.
കേരളത്തിലെ ചുരുക്കം ചില പഞ്ചായത്തുകളിൽ മാത്രമുള്ള ജൈവവൈവിധ്യ പാർക്കുകളിൽ ഒന്നാണിത്. മലപ്പുറം ജില്ലയിൽ രണ്ടാമത്തെ പാർക്കാണ് പെരുമ്പടപ്പിലേത്. ബഹുമാനപ്പെട്ട പൊന്നാനി എംഎൽഎ ശ്രീ പി. നന്ദകുമാർ പാർക്കിന്റെ ഔദ്യോഗിക ഉദ്ഘാടനം നിർവഹിച്ചു.
ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി ബിനീഷ മുസ്തഫ അധ്യക്ഷത വഹിച്ച ചടങ്ങിൽ, പഴശ്ശി എക്കോ ടൂറിസം ആൻഡ് പെറ്റാർഡ്‌സ് ഉദ്യോഗസ്ഥനായ ശ്രീ മനോജ് ഗുഡ് ഹോപ്പ് പബ്ലിക് സ്കൂളിലെ വിദ്യാർത്ഥികൾക്കായി ഔഷധസസ്യങ്ങളെക്കുറിച്ച് ക്ലാസ്സെടുത്തു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീ നിസാർ പി, വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി സൗദാബ്ദുള്ള, പഞ്ചായത്ത് സെക്രട്ടറി ശ്രീ സാജൻ ജേക്കബ്, ജില്ലാ ബയോഡൈവേഴ്സിറ്റി കോഡിനേറ്റർ ശ്രീ അനിൽകുമാർ എന്നിവർ സംസാരിച്ചു.
ചടങ്ങിൽ ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി നിഷാദത്ത്, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീ അഷറഫ് മുക്കണ്ടത്ത്, ബയോഡൈവേഴ്സിറ്റി കൺവീനർ എം. സുനിൽ, വാർഡ് മെമ്പർമാരായ ശ്രീമതി അജീഷ ഷാനവാസ്, ശ്രീമതി നിഷ കെ, ശ്രീ ഉണ്ണികൃഷ്ണൻ കെ, ഗുഡ് ഹോപ്പ് സെൻട്രൽ സ്കൂളിലെ അധ്യാപകർ, മറ്റ് രാഷ്ട്രീയ നേതാക്കൾ എന്നിവരും പങ്കെടുത്തു.
🇷🇪🇦🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിൻ്റെ ശബ്ദം*
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/FlFXxG7VmlUIyphgPW0zaw
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.com'
0 Comments