തദ്ദേശ തിരഞ്ഞെടുപ്പ് വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാന്‍ ജില്ലയില്‍ നിന്ന് ലഭിച്ചത് 165348 അപേക്ഷകൾ
ഓഗസ്റ്റ് ഏഴു വരെ അപേക്ഷിക്കാം
തദ്ദേശ തെരഞ്ഞെടുപ്പിലേയ്ക്കുള്ള വോട്ടര്‍ പട്ടികയില്‍ പേരു ചേര്‍ക്കുന്നതിനായി മലപ്പുറം ജില്ലയില്‍ നിന്നും 165348 അപേക്ഷകള്‍ ഇന്ന് (തിങ്കള്‍) മൂന്നുമണി വരെ ലഭിച്ചു. തിരുത്തല്‍ വരുത്താനായി 747, വാര്‍ഡ് മാറ്റത്തിനായി 10398, ഒഴിവാക്കാനുള്ളവ 35, ആക്ഷേപമുള്ളവ 8004 എന്നിങ്ങനെയും അപേക്ഷകൾ ലഭിച്ചിട്ടുണ്ട്.
പേര് ചേര്‍ക്കുന്നതിനും പട്ടികയിലെ ഉള്‍ക്കുറിപ്പുകളില്‍ ഭേദഗതി വരുത്തുന്നതിനും ഒരു വാര്‍ഡില്‍ നിന്ന് മറ്റൊരു വാര്‍ഡിലേക്കോ പോളിംഗ് സ്‌റ്റേഷനിലേക്കോ സ്ഥാനമാറ്റം വരുത്തുന്നതിനും പേര് ഒഴിവാക്കുന്നതിനുമുളള അപേക്ഷകള്‍ നല്‍കുന്നതിനുള്ള അവസാന തിയതി ഓഗസ്റ്റ് ഏഴ് ആണ്. കമ്മീഷന്റെ sec.kerala.gov.in എന്ന വെബ്‌സൈറ്റിലാണ് അപേക്ഷകള്‍ നല്‍കേണ്ടത്. 01.01.2025 ന് 18 വയസ് പൂര്‍ത്തിയായവര്‍ക്ക് വോട്ടര്‍ പട്ടികയില്‍ പേരു ചേര്‍ക്കുന്നതിനായി അപേക്ഷിക്കാം. പട്ടികയില്‍ നിന്ന് ഒഴിവാക്കുന്നതിന് ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്ത് പ്രിന്റൗട്ട് ഒപ്പിട്ട് ഇ ആര്‍ ഒയ്ക്ക് ലഭ്യമാക്കണം. ഫോം അഞ്ചിലെ ആക്ഷേപം നേരിട്ടോ തപാലിലൂടെയോ നല്‍കാം. വിവിധ ജില്ലകളില്‍ നിന്നായി 1241134 അപേക്ഷകളാണ് സംസ്ഥാനത്ത് ആകെ ലഭിച്ചത്.
വാര്‍ഡ് പുനര്‍വിഭജനത്തെ തുടര്‍ന്ന് തദ്ദേശസ്ഥാപനങ്ങളില്‍ നിലവില്‍ ഉണ്ടായിരുന്ന വോട്ടര്‍പട്ടിക പുതിയ വാര്‍ഡുകളില്‍ ഡീലിമിറ്റേഷന്‍ ഉത്തരവ് അടിസ്ഥാനമാക്കിയാണ് പുനക്രമീകരിച്ചത്. നിലവിലെ വോട്ടര്‍പട്ടിക പുതിയ വാര്‍ഡുകളില്‍ പുനക്രമീകരിച്ചതില്‍ പിശക് മൂലം വാര്‍ഡോ, പോളിംഗ് സ്‌റ്റേഷനോ മാറിയിട്ടുണ്ടെങ്കില്‍ അവ തിരുത്തുന്നതിന് സ്വമേധയാ നടപടി സ്വീകരിക്കുന്നതിന് ഇലക്ട്രറല്‍ രജിസ്‌ട്രേഷന്‍ ഓഫീസര്‍മാര്‍ക്ക് കമ്മീഷന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.
🇷🇪🇦🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിൻ്റെ ശബ്ദം*
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/FlFXxG7VmlUIyphgPW0zaw
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.com'
0 Comments