പെരുമ്പടപ്പ് പുത്തൻപള്ളി 115-ാം ആണ്ടുനേർച്ച സമാപിച്ചു
പെരുമ്പടപ്പ്: പെരുമ്പടപ്പ് പുത്തൻപള്ളി ജാറം ശൈഖ് കുഞ്ഞഹമ്മദ് മുസ്ലിയാർ (ന:മ) അവർകളുടെ 115-ാമത് ആണ്ടുനേർച്ച വൻ ഭക്തജന പങ്കാളിത്തത്തോടെ സമാപിച്ചു. ഓഗസ്റ്റ് 20 മുതൽ 24 വരെ നടന്ന പരിപാടികളിൽ കേരളത്തിനകത്തു നിന്നും പുറത്തുനിന്നും നിരവധി വിശ്വാസികൾ പങ്കെടുത്തു.
സമാപന ദിവസമായ ഞായറാഴ്ച രാവിലെ മുതൽ വൈകുന്നേരം വരെ നടന്ന അന്നദാനത്തിൽ നിരവധി ആളുകൾക്ക് ഭക്ഷണം നൽകി. ജനകീയ വിഭവ സമാഹരണത്തിലൂടെ ലഭിച്ച 400 ക്വിന്റൽ അരിയാണ് അന്നദാനത്തിനായി പാചകം ചെയ്തത്. രാത്രി 8 മണിക്ക് സയ്യിദ് ശിഹാബുദ്ധീൻ അൽ അദ്ഹൽ മുത്തനൂർ തങ്ങളുടെ നേതൃത്വത്തിൽ നടന്ന സമൂഹ പ്രാർത്ഥനയോടെയാണ് അഞ്ചു ദിവസത്തെ പരിപാടികൾക്ക് പരിസമാപ്തിയായത്.
ആണ്ടുനേർച്ചയുടെ ഭാഗമായി നടന്ന വിവിധ സമ്മേളനങ്ങളിൽ രാഷ്ട്രീയ, സാമൂഹിക, മതരംഗത്തെ പ്രമുഖർ പങ്കെടുത്തു.
ആണ്ടുനേർച്ചയുടെ വിജയത്തിന് സഹകരിച്ച എല്ലാവർക്കും പെരുമ്പടപ്പ് പുത്തൻപള്ളി ജാറം കമ്മിറ്റി നന്ദി രേഖപ്പെടുത്തി. ഭക്തജനങ്ങളുടെയും നാട്ടുകാരുടെയും കൂട്ടായ പ്രയത്നമാണ് പരിപാടികൾ ഇത്രയും വലിയ വിജയത്തിലെത്തിച്ചതെന്നും മഹല്ല് കമ്മിറ്റി ഭാരവാഹികൾ അറിയിച്ചു.
🇷🇪🇦🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിൻ്റെ ശബ്ദം*
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/FlFXxG7VmlUIyphgPW0zaw
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.com'
0 Comments