പെരുമ്പടപ്പ് പുത്തൻപള്ളി 115 ) മത് ആണ്ട് നേർച്ച ; ബുധനാഴ്ച്ച തുടക്കമാകും
പെരുമ്പടപ്പ് : ദക്ഷിണേന്ത്യയിലെ പുണ്യ തീർത്ഥാടന കേന്ദ്രമായ
പെരുമ്പടപ്പ് പുത്തൻപള്ളി ജാറം ആണ്ടു നേർച്ചക്ക്
ബുധനാഴ്ച്ച തുടക്കമാവും.
ശൈഖ് കുഞ്ഞഹമ്മദ് മുസ്ലിയാർ (ന:മ) അവർകളുടെ 115 മത് ആണ്ട് നേർച്ചയാണ് ഓഗസ്റ്റ് 20 മുതൽ മുതൽ 24 വരെ സംഘടിപ്പിക്കുന്നത്
20 ന് ബുധനാഴ്ച്ച രാവിലെ 10 മണി മുതൽ ആത്മീയ കേന്ദ്രങ്ങളിൽ സമൂഹ സിയാറത്ത് സംഘടിപ്പിക്കും.
ഏഴ് മണിക്ക് ഉദ്ഘാടന സംഗമം നടക്കും.
ആര്യാടൻ ഷൗക്കത്ത് എം എൽ എ ഉദ്ഘാടനം ചെയ്യും.
വഖഫ് ബോർഡ് ചെയർമാൻ അഡ്വക്കറ്റ് എം കെ ഷക്കീർ, മുൻ എം പി, ടി. എൻ പ്രതാപൻ എന്നിവർ വിശിഷ്ടാതിഥിയായിരിക്കും.
21 ന് വ്യാഴാഴ്ച്ച
വൈകീട്ട് ഏഴുമണിക്ക് നടക്കുന്ന സനദ് ദാന സമ്മേളനം പി. നന്ദകുമാർ എം എൽ എ ഉത്ഘാടനം ചെയ്യും. പാണക്കാട് സയ്യിദ് സാബിഖ് അലി ശിഹാബ് തങ്ങൾ സനന്ദ് ദാനം നിർവ്വഹിക്കും.
സമസ്ത മുശാവറ അംഗം പി. എം അബ്ദുസ്സലാം ബാഖവി സനദ് ദാന പ്രഭാഷണം നടത്തും.
അശ്റഫി ബിരുദധാരികൾ, ഹാഫിളുകൾ എന്നിവർക്ക് സനദ് നൽകും.
പേരോട് അബ്ദു റഹ്മാൻ സഖാഫി മുഖ്യ പ്രഭാഷണം നടത്തും
ഓഗസ്റ്റ് 22 വെള്ളി 4 മണിക്ക് സാംസ്കാരിക സമ്മേളനം സംഘടിപ്പിക്കും. ഹജ്ജ്, വഖഫ് & കായിക വകുപ്പ് മന്ത്രി വി അബ്ദുറഹ്മാൻ ഉദ്ഘാടനം ചെയ്യും.
സാഹിത്യകാരൻ പി. സുരേന്ദ്രൻ സാംസ്കാരിക പ്രഭാഷണം നിർവഹിക്കും. സി. ഹരിദാസ്, കെ. പി നൗഷാദലി സംബന്ധിക്കും.
രാത്രി 7 മണിക്ക് അനുസ്മരണ സമ്മേളനം എൻ. കെ. അക്ബർ എം. എൽ. എ ഉത്ഘാടനം ചെയ്യും.
സ്വാലിഹ് അൻവരി ചേകനൂർ അനുസ്മരണ പ്രഭാഷണം നടത്തും.
സമസ്ത സെക്രട്ടറിയും, മഅ്ദിൻ ചെയർമാനുമായ ബദ്റുസ്സാദാത്ത് സയ്യിദ് ഇബ്രാഹീമുൽ ഖലീൽ അൽ ബുഖാരി കടലുണ്ടി പ്രാർത്ഥന മജ്ലിസിന് നേതൃത്വം നൽകും.
23 ശനിയാഴ്ച്ച രണ്ട് മണിക്ക് അശ്‌റഫിയ്യ സംഗമം നടക്കും.
ഹക്കീം മുസ്‌ലിയാർ കരിങ്കപ്പാറ, യൂസുഫ് ബാഖവി കാസർഗോഡ്, ഹസ്സൻ അശ്‌റഫി മുവ്വാറ്റുപ്പുഴ സംബന്ധിക്കും.
ഏഴ് മണിക്ക്
പുത്തൻപള്ളി മസ്ജിദിൽ വെച്ച് നടക്കുന്ന ദിക്ർ ഹൽഖ, സ്വലാത്ത്,ദുആ എന്നിവയ്ക്ക് സയ്യിദ് തഖ്‌യുദ്ധീൻ ജീലാനി തങ്ങൾ നേതൃത്വം നൽകും.
സയ്യിദ് ഫഖ്‌റുദ്ധീൻ ഹസനി തങ്ങൾ കണ്ണന്തളി ആത്മീയ പ്രഭാഷണം നിർവഹിക്കും.
ഓഗസ്റ്റ് 24 ഞായർ രാവിലെ 7 മണി മുതൽ
വൈകീട്ട് ആറുമണിവരെ അന്നദാനം നടക്കും.
ജനകീയ വിഭവ സമാഹരണത്തിലൂടെ ശേഖരിച്ച 400 ക്വിന്റൽ അരി പാകം ചെയ്തു ഒരു ലക്ഷം ആളുകളിലേക്ക് ഭക്ഷണം എത്തിക്കും.
രാത്രി 8 മണിക്ക് സയ്യിദ് ശിഹാബുദ്ധീൻ അൽ അദ്ഹൽ മുത്തനൂർ തങ്ങളുടെ നേതൃത്വത്തിൽ നടക്കുന്ന കൂട്ടു പ്രാർത്ഥനയോടെ ആണ്ട് നേർച്ച സമാപിക്കും.
പെരുമ്പടപ്പ് പുത്തൻപള്ളി, ജാറം കമ്മിറ്റിക്ക് കീഴിൽ
ഹോസ്പിറ്റൽ, ഇംഗ്ലീഷ് മീഡിയം സ്കൂൾ, പള്ളികൾ, മദ്രസകൾ, ഓഡിറ്റോറിയം തുടങ്ങി നാൽപതോളം സ്ഥാപനങ്ങൾ ഉള്ള കേരളത്തിലെ വലിയ വഖഫ് സംരംഭമാണ്.
പത്രസമ്മേളനത്തിൽ പ്രസിഡന്റ് സൈനു തെക്കേപ്പുറം ജന:സെക്രട്ടറി സൈഫുദ്ധീൻ കപ്പത്തയിൽ, ട്രഷറർ അമീൻ പുളിയഞ്ഞാലിൽ, സ്വാഗതസംഘം ചെയർമാൻ സൈത് മുഹമ്മദ്, കൺവീനർ കഫീൽ പുത്തൻപള്ളി എന്നിവർ പങ്കെടുത്തു.
🇷🇪🇦🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിൻ്റെ ശബ്ദം*
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/FlFXxG7VmlUIyphgPW0zaw
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.com'

0 Comments