Headlines

6/recent/ticker-posts

Header Ads Widget

For Advertisement Here Contact 8281191438

പാലപ്പെട്ടി മഹല്ല് ഗ്ലോബൽ കമ്മിറ്റി (PMGC) ലോഗോ പ്രകാശനം ചെയ്തു



പാലപ്പെട്ടി മഹല്ല് ഗ്ലോബൽ കമ്മിറ്റി (PMGC) ലോഗോ പ്രകാശനം ചെയ്തു


 പാലപ്പെട്ടി മഹല്ല് മുസ്ലിം ജമാഅത്ത് കമ്മിറ്റിയുടെ പ്രവാസി കൂട്ടായ്മയായ "പാലപ്പെട്ടി മഹല്ല് ഗ്ലോബൽ കമ്മിറ്റി"യുടെ (PMGC) ലോഗോ പ്രകാശനം ഇന്ന് കടപ്പുറം ജമാഅത്ത് പള്ളിയിൽ വെച്ച് നടന്നു. മഹല്ല് ഖത്തീബ് സയ്യിദ് ആറ്റക്കോയ തങ്ങൾ സഖാഫി, ലോഗോ മഹല്ല് പ്രസിഡന്റ് അബ്ദുൽ റസാഖ് ഹാജിക്ക് കൈമാറിക്കൊണ്ട് പ്രകാശനം നിർവഹിച്ചു.
മഹല്ല് സെക്രട്ടറി കോട്ടപ്പുറത്ത് ശംസുദ്ദീൻ, വൈസ് പ്രസിഡന്റ് നൂറുദ്ദീൻ, ട്രഷറർ ഫൈസൽ ബാബു കിഴക്കൂട്ട്, മഹല്ല് മുൻ പ്രസിഡന്റ് ഇബ്രാഹിം ഹാജി, മഹല്ല് പ്രതിനിധികളായ അബുഹാജി, കോയ ചാലിൽ, PMGC യുടെ ഭാരവാഹികളായ നൂറുദ്ദീൻ കെ എം, അബ്ദുള്ള കെ, നവാസ് എകെഎസ്, നൗഷാദ്, റാഫി എന്നിവരും നാട്ടിലെ സാമൂഹിക പ്രവർത്തകരും രാഷ്ട്രീയ നേതാക്കന്മാരും നാട്ടുകാരും ചടങ്ങിൽ പങ്കെടുത്തു.
മഹല്ലുകൾ കാലത്തിനനുസരിച്ച് മാറേണ്ട സംവിധാനങ്ങളാണെന്ന് ചടങ്ങിൽ മുഖ്യപ്രഭാഷണം നടത്തിയ മഹല്ല് ഖത്തീബ് ഉൽബോധിപ്പിച്ചു. പ്രവാസികൾക്ക് മഹല്ലിന്റെ ഉന്നമനത്തിന് കൂടുതൽ പ്രചോദനമാകാൻ കഴിയണം. ജീവിതം നിരന്തരമായ മാറ്റങ്ങൾക്ക് വിധേയമാകുന്ന ഒന്നാണെന്നും, ദീർഘവീക്ഷണവും സാമ്പത്തികവും മതപരവുമായ കാഴ്ചപ്പാടുകൾ ഉൾക്കൊള്ളുന്ന സംവിധാനത്തിന് വിധേയമാവേണ്ട ഒരു സാമൂഹിക സ്ഥാപനമാണ് മഹല്ലുകളെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. പുതിയ കാലത്ത് പ്രവാചക മാതൃക പിന്തുടർന്ന് മത, ജാതി ഭേദമന്യേ ഒരു പ്രദേശത്തെ മുഴുവൻ ജനങ്ങളെയും പുരോഗതിയിലേക്ക് നയിക്കാനുള്ള ഉത്തരവാദിത്തം മഹല്ലുകൾ ഏറ്റെടുക്കേണ്ടതുണ്ടെന്നും, അതിന് സഹായകമായ എല്ലാ കാര്യങ്ങൾക്കും പ്രവാസികളുടെയും നാട്ടുകാരുടെയും അകമഴിഞ്ഞ സഹായ സഹകരണങ്ങൾ ആവശ്യമാണെന്നും ഖത്തീബ് കൂട്ടിച്ചേർത്തു.



🇷‌🇪‌🇦‌🇱‌ 🇲‌🇪‌🇩‌🇮‌🇦‌

*ഒരു ദേശത്തിൻ്റെ ശബ്ദം*

കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും


*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/FlFXxG7VmlUIyphgPW0zaw

*YouTube:* https://www.youtube.com/realmediachannel

*Facebook*: https://www.facebook.com/realmediachannel/

*Website:* www.realmediachannel.com'

Post a Comment

0 Comments