പൊന്നാനിയിൽ കടലിൽ കുടുങ്ങിയ മത്സ്യത്തൊഴിലാളികൾക്ക് രക്ഷകരായി ഫിഷറീസ് & മറൈൻ എൻഫോഴ്സ്മെന്റ്
മോശം കാലാവസ്ഥാ മുന്നറിയിപ്പുകൾ ലംഘിച്ച് കടലിൽ പോയ രണ്ട് മത്സ്യബന്ധന യാനങ്ങൾക്ക് ഫിഷറീസ് വകുപ്പും മറൈൻ എൻഫോഴ്സ്മെന്റും തുണയായി. രണ്ട് വ്യത്യസ്ത സംഭവങ്ങളിലായി അപകടത്തിൽപ്പെട്ട യാനങ്ങളെയും അതിലുണ്ടായിരുന്ന മത്സ്യത്തൊഴിലാളികളെയും സാഹസികമായി രക്ഷപ്പെടുത്തി.
ആദ്യ സംഭവത്തിൽ, പൊന്നാനി അഴിമുഖത്ത് രാവിലെ മത്സ്യബന്ധനത്തിന് പോയ ഒരു തോണി മറിഞ്ഞ് മൂന്ന് മത്സ്യത്തൊഴിലാളികൾ കടലിൽ അകപ്പെട്ടു. ഫിഷറീസ് വകുപ്പിന്റെയും മത്സ്യത്തൊഴിലാളികളുടെയും സംയോജിതമായ ഇടപെടൽ കാരണം മൂന്ന് മത്സ്യത്തൊഴിലാളികളെയും രക്ഷപ്പെടുത്തി കരക്കെത്തിച്ചു. അപകടത്തിൽപ്പെട്ട തോണി കെട്ടിവലിച്ച് കരയ്ക്ക് എത്തിക്കുന്നതിനിടെ ശക്തമായ തിരമാലയിൽപ്പെട്ട് കടലിൽ താണുപോയി.
രണ്ടാമത്തെ സംഭവത്തിൽ, പൊന്നാനി പടിഞ്ഞാറ് പാലപ്പെട്ടി ഭാഗത്തിന് നേരെ ആറ് നോട്ടിക്കൽ മൈൽ അകലെ വെച്ച് യന്ത്രതകരാർ സംഭവിച്ച 'റബീഹ്' എന്ന ഇൻബോർഡ് വള്ളം ഫിഷറീസ് വകുപ്പ് & മറൈൻ എൻഫോഴ്സ്മെന്റ് ചേർന്ന് സാഹസികമായി രക്ഷപ്പെടുത്തി കരക്കെത്തിച്ചു. ഈ വള്ളത്തിൽ 42 പേർ സഞ്ചരിച്ചിരുന്നു.
കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പുകൾ ലംഘിച്ച് മത്സ്യത്തൊഴിലാളികൾ കടലിൽ പോകുന്നത് വലിയ അപകടങ്ങൾക്ക് വഴിവെക്കുമെന്ന് പൊന്നാനി അസിസ്റ്റന്റ് ഡയറക്ടർ ഓഫ് ഫിഷറീസ് (എ.ഡി.എഫ്) രാജേഷ് ടി.ആർ അറിയിച്ചു.
ഇരു രക്ഷാപ്രവർത്തനങ്ങൾക്കും മറൈൻ എൻഫോഴ്സ്മെന്റ് പോലീസ് സമീർ അലി, ശരൺകുമാർ എന്നിവരുടെ നേതൃത്വത്തിൽ റെസ്ക്യൂ ഗാർഡ് സമീർ, ഉനൈസ്, അസർ, ഗ്രൗണ്ട് റെസ്ക്യൂ ടീമിലെ റസാഖ് സ്രാങ്ക്, സലീം, അഫ്സൽ എന്നിവർ ദൗത്യത്തിൽ പങ്കെടുത്തു.
🇷🇪🇦🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിൻ്റെ ശബ്ദം*
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/FlFXxG7VmlUIyphgPW0zaw
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.com'
0 Comments