സാന്ത്വനം മെഡ് കെയർ ബിസിനസ് സംരംഭത്തിൻ്റെ ഓഹരി ഉടമകൾക്കുള്ള ഡിവിഡൻ്റ് വിതരണം ചെയ്തു
ഐ.എൻ.സി. പ്രവാസി സോഷ്യൽ വെൽഫെയർ ഗ്രൂപ്പിൻ്റെ നേതൃത്വത്തിൽ എരമംഗലത്ത് പ്രവർത്തിക്കുന്ന സാന്ത്വനം മെഡ് കെയർ എന്ന ബിസിനസ് സംരംഭത്തിൻ്റെ ഓഹരി ഉടമകൾക്കുള്ള ഡിവിഡൻ്റ് വിതരണം യു.ഡി.എഫ് ജില്ലാ ചെയർമാൻ പി.ടി. അജയ് മോഹൻ നിർവ്വഹിച്ചു. തവയിൽ മുഹമ്മദുണ്ണിക്ക് ഡിവിഡൻ്റ് നൽകിക്കൊണ്ടാണ് ചടങ്ങ് ഉദ്ഘാടനം ചെയ്തത്.
വെളിയങ്കോട് ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റും സംഘടനയുടെ അഡ്മിനുമായ കല്ലാട്ടേൽ ഷംസു അധ്യക്ഷത വഹിച്ചു.
കഴിഞ്ഞ ഒൻപത് വർഷങ്ങൾക്ക് മുൻമ്പ് എരമംഗലം കേന്ദ്രീകരിച്ച് കിളിയിൽ അബൂബക്കർ രക്ഷാധികാരിയായ ഐ.എൻ.സി.പി. എന്ന പ്രവാസി കൂട്ടായ്മ, കക്ഷി രാഷ്ട്രീയത്തിനധീതമായി വിവിധ രോഗബാധിതർക്കായി 75 ലക്ഷത്തിൽപ്പരം രൂപയുടെ കാരുണ്യ പ്രവർത്തനങ്ങൾ നടത്തിവന്നിട്ടുണ്ട്. കൂടാതെ കോവിഡ് മഹാമാരി സമയത്തും മറ്റും ഭക്ഷ്യധാന്യ കിറ്റുകൾ, മരുന്നുകൾ എന്നിവയും ഇവർ വിതരണം ചെയ്തിരുന്നു. അന്തരിച്ച പി.ടി. സുധീർ ഗോവിന്ദ് ആണ് സംഘടനയുടെ സ്ഥാപക നേതാവ്. ഗൾഫ് രാജ്യങ്ങളിലെ വിവിധ പ്രവിശ്യകളിലായി സംഘടനയുടെ യൂണിറ്റുകൾ പ്രവർത്തിച്ചു വരുന്നുണ്ട്.
കഴിഞ്ഞ അഞ്ച് വർഷമായി ആതുര സേവന രംഗത്ത് മികച്ച രീതിയിൽ സാധാരണക്കാർക്ക് സഹായകമായി ഫാർമസി, ലാബ്, ഡോക്ടർമാരുടെ സേവനം എന്നിവയോട് കൂടി സാന്ത്വനം മെഡ് കെയർ പ്രവർത്തിച്ചുവരുന്നത് ഏറെ പ്രശംസനീയമാണ്.
ഐ.എൻ.സി.പി. എരമംഗലത്തിൻ്റെ അഡ്മിൻമാരായ സുരേഷ് പാട്ടത്തിൽ, അശറഫ് ടി.പി, നിഷാജ് നാക്കോല, ഷംസു ചന്ദനത്ത്, ഷിനോദ് കുറുവങ്ങാട്ട്, കെ.പി.സി.സി. മെമ്പർ ഷാജി കാളിയത്തേൽ തുടങ്ങിയവർ ചടങ്ങിൽ സംസാരിച്ചു.
🇷🇪🇦🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിൻ്റെ ശബ്ദം*
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/FlFXxG7VmlUIyphgPW0zaw
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.com'
0 Comments