Headlines

6/recent/ticker-posts

Header Ads Widget

For Advertisement Here Contact 8281191438

ഫ്രൻ്റ് ലൈൻ ലോജിസ്റ്റിക്ക് അക്കാദമി കരിയർ ഗൈഡൻസ് ക്ലാസ് നടത്തി



ഫ്രൻ്റ് ലൈൻ ലോജിസ്റ്റിക്ക് അക്കാദമി കരിയർ ഗൈഡൻസ് ക്ലാസ് നടത്തി


ഫ്രൻ്റ് ലൈൻ ലോജിസ്റ്റിക്ക് അക്കാദമിയുടെ പ്ലേസ്മെന്റ് സെല്ലിന്റെ ആഭിമുഖ്യത്തിൽ വിഷൻ ക്വസ്റ്റ് കരിയർ ഗൈഡൻസ് ക്ലാസ് സംഘടിപ്പിച്ചു. പ്രിൻസിപ്പൽ സൂസൺ ഡിക്രൂസ് ഉദ്ഘാടനം ചെയ്തു. റിട്ട.ഗവൺമെന്റ് അഡീഷണൽ സെക്രട്ടറി  അബ്ദുൾ ലത്തീഫ് മാറഞ്ചേരി മുഖ്യഥിതിയായിരുന്നു ലോജിസ്റ്റിക് മേഖലയിലെ തൊഴിലവസരങ്ങളുംസർക്കാർ തലത്തിലെ വിവിധ മേഖലയിലുള്ള തൊഴിലവസരങ്ങളും ക്ലാസ്സിൽ പരിചയപ്പെടുത്തി. സർക്കാർ അർധ സർക്കാർ മേഖലയിലുള്ള ജോലികളിൽ കയറാൻ വിദ്യാർത്ഥികളും യുവാക്കളും വിമുഖത കാണിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. പല മേഖലകളിലും ഉന്നത വിജയം കൈവരിക്കുന്ന മലബാർ മേഖലയിലെ വിദ്യാർത്ഥികൾ അധികപേരും തൊഴിൽ മേഖലയിൽ താല്പര്യം കാണിക്കുന്നില്ലന്നും പലരും പരിശ്രമം പോലും നടത്തുന്നില്ലന്നും തൻ്റെ സർവ്വീസ് അനുഭവങ്ങൾ വിവരിച്ച് അദ്ദേഹം പറഞ്ഞു.പി എസ് സി, യു. പി. എസ്. സി ,എസ്.എസ്.സി., റെയിൽവെ, ബാങ്ക് തുടങ്ങിയ തൊഴിൽ മേഖലകൾ ഉപയോഗപ്പെടുത്തുവാൻ വിദ്യാർത്ഥികൾ തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.  മുഖ്യഥിതിക്കുള്ള ഉപഹാരം സീനിയർ ഫാക്കൽറ്റി ബിറ്റോ വർഗീസ് കൈമാറി. അബ്ദുൾ ലത്തീഫ് മാറഞ്ചേരി എഴുതിയ സർവീസ് സ്റ്റോറി 'നീളെ തുഴഞ്ഞ ദൂരങ്ങൾ' ഫ്രൻ്റ് ലൈൻ അക്കാദമി ലൈബ്രറിക്ക് വേണ്ടി പ്രിൻസിപ്പാൾ സൂസൺ ഡിക്രൂസ് അദ്ദേഹത്തിൽ നിന്നും ഏറ്റുവാങ്ങി. പ്രോഗ്രാം മാനേജർ ഷമീർ.സി.സ്വാഗതവും ഡീൻ മുജീബുറഹ്മാൻ നന്ദിയും പറഞ്ഞു.



🇷‌🇪‌🇦‌🇱‌ 🇲‌🇪‌🇩‌🇮‌🇦‌

*ഒരു ദേശത്തിൻ്റെ ശബ്ദം*

കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും


*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/FlFXxG7VmlUIyphgPW0zaw

*YouTube:* https://www.youtube.com/realmediachannel

*Facebook*: https://www.facebook.com/realmediachannel/

*Website:* www.realmediachannel.com'

Post a Comment

0 Comments