Headlines

6/recent/ticker-posts

Header Ads Widget

For Advertisement Here Contact 8281191438

വെളിയംകോട് പത്തുമുറി - തണ്ണിത്തുറ ഭാഗങ്ങളിൽ ശക്തമായ കടലേറ്റം; ഗതാഗതം സ്തംഭിച്ചു, തീരദേശവാസികൾ ദുരിതത്തിൽ


വെളിയംകോട് പത്തുമുറി - തണ്ണിത്തുറ ഭാഗങ്ങളിൽ ശക്തമായ കടലേറ്റം; ഗതാഗതം സ്തംഭിച്ചു, തീരദേശവാസികൾ ദുരിതത്തിൽ

വെളിയംകോട്: വെളിയംകോട് പത്തുമുറി, തണ്ണിത്തുറ ഭാഗങ്ങളിൽ ശക്തമായ കടലേറ്റത്തെ തുടർന്ന് ജനജീവിതം ദുസ്സഹമായി. ഇന്ന് രാവിലെ ഉണ്ടായ അതിശക്തമായ കടൽക്ഷോഭത്തിൽ റോഡിലേക്ക് വെള്ളം കയറുകയും ഗതാഗതം പൂർണ്ണമായും നിലയ്ക്കുകയും ചെയ്തു.


വർഷങ്ങളായി കടലാക്രമണ ഭീഷണി നേരിടുന്ന പ്രദേശങ്ങളാണിത്. കടലേറ്റത്തെക്കുറിച്ച് പലതവണ അധികാരികൾക്ക് മുന്നറിയിപ്പും പരാതികളും നൽകിയിട്ടും യാതൊരുവിധ നടപടികളും ഉണ്ടായിട്ടില്ലെന്നാണ് തീരദേശവാസികൾ ഒന്നടങ്കം പരാതിപ്പെടുന്നത്. ഓരോ വർഷവും മഴക്കാലത്തും അല്ലാത്തപ്പോഴും ഉണ്ടാകുന്ന കടലേറ്റം ഇവരുടെ ജീവിതം താറുമാറാക്കുന്നു.

വീടുകളിലേക്ക് വെള്ളം കയറുന്നതും, മത്സ്യബന്ധന ഉപകരണങ്ങൾക്ക് കേടുപാടുകൾ സംഭവിക്കുന്നതും പതിവാണ്.

ഇത്തവണത്തെ കടലേറ്റം കാരണം റോഡിലേക്ക് വെള്ളം കയറുകയും ഗതാഗതം പൂർണ്ണമായും നിലയ്ക്കുകയും ചെയ്തതോടെ യാത്രക്കാർക്കും വലിയ ബുദ്ധിമുട്ടാണ് നേരിടുന്നത്. അടിയന്തരമായി കടൽഭിത്തി നിർമ്മിച്ച് തങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകണമെന്നാണ് പ്രദേശവാസികളുടെ പ്രധാന ആവശ്യം. അധികൃതർ ഈ വിഷയത്തിൽ അടിയന്തരമായി ഇടപെടണമെന്നും ശാശ്വത പരിഹാരം കണ്ടെത്തണമെന്നും അവർ അഭ്യർത്ഥിച്ചു.



🇷‌🇪‌🇦‌🇱‌ 🇲‌🇪‌🇩‌🇮‌🇦‌

*ഒരു ദേശത്തിൻ്റെ ശബ്ദം*

കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും


*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/FlFXxG7VmlUIyphgPW0zaw

*YouTube:* https://www.youtube.com/realmediachannel

*Facebook*: https://www.facebook.com/realmediachannel/

*Website:* www.realmediachannel.com'

Post a Comment

0 Comments