വടമുക്ക് റോഡ് ജനകീയ മാർച്ച് ഫലം കണ്ടു
റീ ടാറിങ് ഉടൻ തുടങ്ങാൻ തീരുമാനം
ജൽ ജീവൻ പദ്ധതിക്കായി പൊളിച്ചിട്ട് ഗതാഗതയോഗ്യമല്ലാതായ അധികാരിപ്പടി-ഒളമ്പക്കടവ് റോഡിന്റെ അറ്റകുറ്റപ്പണികൾ ഉടൻ ആംഭിക്കണമെന്നാവശ്യപ്പെട്ട് UDFന്റെ നേതൃത്വത്തിൽ മാറഞ്ചേരി ഗ്രാമപഞ്ചായത്ത് ഓഫീസിലേക്ക് നടത്തിയ ജനകീയ മാർച്ച് ഫലം കണ്ടു.
മാറഞ്ചേരി ഗ്രാമപഞ്ചായത്ത് സെക്രട്ടറിയും പെരുമ്പടപ്പ് പോലീസ് സബ് ഇൻസ്പെക്ടർ ഖാലിദും പങ്കെടുത്ത ചർച്ചയിൽ റോഡ് പണി വേഗത്തിലാക്കാൻ നിർണായക തീരുമാനങ്ങൾ കൈക്കൊണ്ടു.
വടമുക്ക് സെന്ററിൽ നിന്നാരംഭിച്ച മാർച്ചിൽ നാട്ടുകാർ അടക്കം നിരവധിപേർ പങ്കെടുത്തു. റോഡിന്റെ ശോചനീയാവസ്ഥ യാത്രക്കാർക്ക് വലിയ ബുദ്ധിമുട്ടുകൾ സൃഷ്ടിക്കുന്നതായി സമരക്കാർ ചൂണ്ടിക്കാട്ടി.
ചർച്ചയിൽ എടുത്ത പ്രധാന തീരുമാനങ്ങൾ ഇവയാണ്:
അധികാരിപ്പടി-ഒളമ്പക്കടവ് റോഡിന്റെ റീടാറിംഗ് പ്രവർത്തികൾ ഉടൻ ആരംഭിക്കുന്നതിന് ആവശ്യപ്പെട്ടു കൊണ്ട് ജൽ ജീവൻ അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർക്ക് ഇന്ന് തന്നെ കത്ത് നൽകാൻ പഞ്ചായത്ത് സെക്രട്ടറിക്ക് നിർദ്ദേശം നൽകി.
ജൂലൈ 11, 2025 ന് നടക്കുന്ന പഞ്ചായത്ത് ഭരണസമിതി യോഗത്തിൽ പഞ്ചായത്ത് പ്രസിഡന്റിന്റെ അനുമതിയോടെ ഈ വിഷയം അടിയന്തിരമായി ചർച്ച ചെയ്യുമെന്ന് സെക്രട്ടറി അറിയിച്ചു.
അധികാരിപ്പടി-ഒളമ്പക്കടവ് റോഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കുന്നതിനായി പ്രത്യേക അജണ്ട വെച്ച് പഞ്ചായത്ത് ഭരണസമിതിയുടെ പ്രത്യേക യോഗം ചേരാനും തീരുമാനമായി.
സർക്കാർ തലത്തിലും പഞ്ചായത്ത് തലത്തിലും ഉടനടി നടപടിയുണ്ടായില്ലെങ്കിൽ ജനകീയ സമരം പൂർവ്വാധികം ശക്തിയോടെ തുടരുമെന്ന് സമരസമിതി നേതാക്കൾ പഞ്ചായത്ത് സെക്രട്ടറിയെയും പെരുമ്പടപ്പ് പോലീസ് സബ് ഇൻസ്പെക്ടറെയും അറിയിച്ചു.
ഈ തീരുമാനങ്ങളെത്തുടർന്ന് റോഡ് പണി എത്രയും വേഗം തുടങ്ങണമെന്നാവശ്യപ്പെട്ട് നടത്തിവന്ന ജനകീയ സമരം താൽക്കാലികമായി അവസാനിപ്പിച്ചു.
UDF ചെയർമാൻ യൂസഫലി പി പി സമരം ഉദ്ഘാടനം ചെയ്തു. മുസ്തഫ വടമുക്ക് മുഖ്യപ്രഭാഷണം നടത്തി. ബ്ലോക്ക് മെമ്പർ നൂറുദ്ദീൻപോഴത്ത്, 6-ാം വാർഡ് മെമ്പർ ടി. മാധവൻ, 8-ാം വാർഡ് മെമ്പർ സംഗീത രാജൻ, 3-ാം വാർഡ് മെമ്പർ ഹിളർ കാഞ്ഞിരമുക്ക്, എം. അബ്ദു, എ.വി ഉസ്മാൻ, എം. അബ്ദുട്ടി, റഷീദ് പോഴത്ത്, സജു തുടങ്ങിയവർ പ്രസംഗിച്ചു. സമരപരിപാടികൾക്ക് ഇബ്രാഹിം, മുസ്തഫ പി.വി, ടി. കാദർ, പി. മുഹമ്മദ് അഷറഫ് എന്നിവർ നേതൃത്വം നൽകി.
🇷🇪🇦🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിൻ്റെ ശബ്ദം*
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/FlFXxG7VmlUIyphgPW0zaw
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.com'
0 Comments