Headlines

6/recent/ticker-posts

Header Ads Widget

For Advertisement Here Contact 8281191438

പൊന്നാനി നിയോജക മണ്ഡലത്തിലെ റോഡുകളുടെ തകർച്ച : പൊതുമരാമത്ത് ഓഫീസിന് മുൻപിൽ മുസ്ലീംലീഗ് ഉപരോധ സമരം നടത്തി


പൊന്നാനി നിയോജക മണ്ഡലത്തിലെ റോഡുകളുടെ തകർച്ച : പൊതുമരാമത്ത് ഓഫീസിന് മുൻപിൽ മുസ്ലീംലീഗ് ഉപരോധ സമരം നടത്തി



പൊന്നാനി നിയോജക മണ്ഡലത്തിലെ സംസ്ഥാന പാതയും, പ്രധാനപാതകളും, ഗ്രാമീണ റോഡുകളും തകർന്ന് ജനങ്ങൾ ദുരിതത്തിലായിട്ടും മൗനം പാലിക്കുന്ന അധികൃതരുടെ അനങ്ങാപ്പാറ നയത്തിൽ പ്രതിഷേധിച്ച് മുസ്ലീംലീഗ് പൊന്നാനി നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ അസിസ്റ്റന്റ് എക്സിക്യുട്ടിവ് എൻജീനീയറുടെ ആസ്ഥാനത്ത് ഉപരോധ സമരം നടത്തി. ഗുരുവായൂർ-കുണ്ടുകടവ് സംസ്ഥാന പാത, പൊന്നാനി എടപ്പാൾ റോഡ് , കുണ്ടുകടവ്-എടക്കഴിയൂർ എം.എൽ.എ റോഡ് , മുൻസിപ്പാലിറ്റിയിലെയും വിവിധ പഞ്ചായത്തുകളിലേയും പ്രധാന പാതകൾ , മറ്റു ഗ്രാമീണ പാതകൾ എന്നിവയെല്ലാം പലയിടങ്ങളിലും തകർന്ന് കിടക്കുകയാണ് . ജല ജീവൻ മിഷൻ പ്രവർത്തനങ്ങൾക്കായി പൊളിച്ച റോഡുകൾ വർഷങ്ങൾ കഴിഞ്ഞിട്ടും ടാറിംഗ് പൂർത്തിയാക്കിയിട്ടില്ല .ഇവിടങ്ങളിലൊക്കെ ജല അതോറിറ്റിയാണ് പ്രവൃത്തികൾ പൂർത്തികരിക്കേണ്ടത്. അതിനാൽ തങ്ങൾക്ക് ഒരു ഉത്തരവാദിത്തവുമില്ല എന്ന ബോർഡ് സ്ഥാപിച്ച് പൊതുമരാമത്ത് വകുപ്പ് തലയൂരുകയാണ്. ഈ റോഡുകളില്ലാം അപകടങ്ങൾ പതിവായിരിക്കുന്നു. ഇക്കാര്യങ്ങൾ ചർച്ച ചെയ്യുന്നതിനും ,പരിഹാരമാർഗ്ഗങ്ങൾ തേടുന്നതിനും ,കാലതാമസം ഒഴിവാക്കി പ്രായോഗിക നിർദ്ദേശങ്ങൾ സമർപ്പിക്കുന്നതിനുമായി നേരത്തെ അറിയിച്ചതനുസരിച്ച് അസിസ്റ്റന്റ് എക്സിക്യൂട്ടിവ് എഞ്ചിനീയറുടെ ഓഫീസിലെത്തിയ മണ്ഡലം നേതാക്കളെ കാണാനോ ,കേൾക്കാനോ ഉത്തരവാദിത്തപ്പെട്ടവർ ആരും ഓഫീസിൽ ഹാജരായിരുന്നില്ല .രാവിലെ പത്തരയോടെ എത്തിയ നേതാക്കൾ ഏറെ നേരം പുറത്ത് കാത്തുനിന്നെങ്കിലും ഉത്തരവാദപ്പെട്ടവർ ആരും എത്തിച്ചേരുകയോ ,ചാർജുള്ളവർ സംസാരിക്കാനോ മുതിർന്നില്ല. .ഇതിൽ പ്രതിഷേധിച്ച് നേതാക്കൾ ഓഫീസിന് മുന്നിൽ കുത്തിയിരുപ്പ് സമരം നടത്തുകയായിരുന്നു .സമരം ശക്തമാകുന്നു എന്ന് കണ്ടപ്പോൾ പോലീസ് ബലം പ്രയോഗിച്ച് നേതാക്കളെ മാറ്റാൻ ശ്രമിക്കുകയാണ് ഉണ്ടായത് .ഇതേ തുടർന്ന് നേതാക്കൾ പ്രവർത്തകരോടൊപ്പം ഓഫീസ് ഉപരോധിച്ചു .ഉത്തരവാദപ്പെട്ട ഉദ്യോഗസ്ഥർ സ്ഥലത്തെത്തി സംസാരിക്കാതെ പിരിഞ്ഞുപോകില്ലെന്നും,സമരം ശക്തമാക്കുമെന്നും നേതാക്കൾ മുന്നറിയിപ്പ് നൽകി. .സമാധാനപരമായി ഉപരോധ സമരം നടത്തിയ നേതാക്കളെ ഭിഷണിപ്പെടുത്താനും ബലപ്രയോഗം നടത്താനും തുനിഞ്ഞ പോലീസ് നടപടി കൂടുതൽ പ്രതിഷേധത്തിന്നിടയാക്കി. ഒടുവിൽ ജില്ലാ മുസ്ലീം ലീഗ് സെക്രട്ടറി പി. അബ്ദുൽ ഹമീദ് മാസ്റ്റർ എം.എൽ.എ യുടെ ഇടപെടലിനെ തുടർന്ന് എക്സിക്യൂട്ടീവ് എൻജിനീയറുടെ പ്രതിനിധിയായി എത്തിയ അസിസ്റ്റൻ്റ് എഞ്ചിനീയർ സമരക്കാരുമായി ചർച്ചക്ക് തയ്യാറാവുകയായിരുന്നു. പ്രശ്നങ്ങൾക്ക് ഉടൻ പരിഹാരം കാണാനുള്ള ആത്മാർഥമായ ശ്രമം അധികൃതരുടെ ഭാഗത്തുനിന്ന് ഉണ്ടാകുമെന്നും, തകർന്ന റോഡുകൾ പുനർനിർമ്മിച്ച് അറ്റകുറ്റപണികൾ ഉടൻ പൂർത്തീകരിക്കാമെന്ന ഉറപ്പിൻ്റെ അടിസ്ഥാനത്തിൽ സമരഭടൻമാർ ഉപരോധ സമരം അവസാനിപ്പിക്കുയായിരുന്നു .
അധികൃതരുടെ അനാസ്ഥയിലും,പോലീസിൻ്റെ ധിക്കാരപരമായ സമീപനത്തിലും വൻ പ്രതിഷേധം അലയടിച്ചു.
ഉപരോധസമരം ജില്ലാ മുസ്ലീം ലീഗ് ട്രഷറർ അഷ്റഫ് കോക്കൂർ ഉദ്ഘാടനംചെയ്തു.മണ്ഡലം പ്രസിഡൻ്റ് പി.പി യൂസഫലി അധ്യക്ഷനായി . ജനറൽ സെക്രട്ടറി സി .എം യൂസഫ്, ട്രഷറർ വി.വി ഹമീദ് മറ്റ് നേതാക്കളായ ,അഹമദ് ബാഫഖി തങ്ങൾ ,ബഷീർകക്കിടിക്കൽ ,ഷമീർഇടിയാട്ടയിൽ,വി.പി.ഹസ്സൻ,യു. മുനീബ് ,വി.കെ.എം ഷാഫി ,ടി.പി.മുഹമ്മദ്,ടി.കെ അബ്ദുൽ ഗഫൂർ,കുഞ്ഞു മുഹമ്മദ് കടവനാട്,എം.പി നിസാർ ,പി.കുഞ്ഞുമോൻഹാജി,കോയാസ്പൊന്നാനി ,കെ.കെ.ബീരാൻ കുട്ടി,കെ.എം അബൂബക്കർ ,എം.കെ അൻവർ ,ഉമ്മർതലാപ്പിൽ ,കാട്ടിൽ അശ്റഫ് ,ഫർഹാൻ ബിയ്യം എന്നിവർ സമരപരിപാടികൾക്ക് നേതൃത്വം നൽകി. 



🇷‌🇪‌🇦‌🇱‌ 🇲‌🇪‌🇩‌🇮‌🇦‌

*ഒരു ദേശത്തിൻ്റെ ശബ്ദം*

കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും


*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/FlFXxG7VmlUIyphgPW0zaw

*YouTube:* https://www.youtube.com/realmediachannel

*Facebook*: https://www.facebook.com/realmediachannel/

*Website:* www.realmediachannel.com'

Post a Comment

0 Comments