കാപ്പ ചുമത്തിയ ആൾ സഞ്ചാരവിലക്ക് ലംഘിച്ച് മലപ്പുറം ജില്ലയിൽ വെളിയങ്കോട് സ്വദേശിയെ പെരുമ്പടപ്പ് പോലീസ് അറസ്റ്റ് ചെയ്തു
2007-ലെ കേരള സാമൂഹ്യ വിരുദ്ധ പ്രവർത്തനങ്ങൾ (തടയൽ) നിയമപ്രകാരം (കാപ്പ നിയമം)മലപ്പുറം ജില്ലയിലേക്കുള്ള സഞ്ചാരവിലക്ക് നിലവിലുണ്ടായിരുന്നയാൾ വെളിയങ്കോട് പുതിയിരുത്തിയിൽ വെച്ച് അറസ്റ്റിൽ. വെളിയങ്കോട് അയ്യൊട്ടിച്ചിറ തണ്ടാൻകൊടി ഹൗസിൽ അബ്ദുൾ ലത്തീഫ് (48/25) ആണ് അറസ്റ്റിലായത്.
കഴിഞ്ഞ ദിവസം രാത്രി 7 മണിയോടെ പെരുമ്പടപ്പ് പോലീസ് സ്റ്റേഷനിലെ സബ് ഇൻസ്പെക്ടർ ഖാലിദ് എ., സി.പി.ഒ.മാരായ ഗിരീഷ്, റഷീദ് എന്നിവർ സ്റ്റേഷൻ പരിധിയിൽ പെട്രോളിംഗ് നടത്തുകയായിരുന്നു. പുതിയിരുത്തി സ്കൂൾപടി ഭാഗത്ത് നിന്ന് കാക്കച്ചിപറമ്പ് ഭാഗത്തേക്ക് നടന്നു വരികയായിരുന്ന അബ്ദുൾ ലത്തീഫിനെ കണ്ടപ്പോൾ സംശയം തോന്നി തടഞ്ഞുനിർത്തി ചോദ്യം ചെയ്യുകയായിരുന്നു.
തൃശ്ശൂർ മേഖല പോലീസ് ഡെപ്യൂട്ടി ഇൻസ്പെക്ടർ ജനറലിന്റെ 2025 ജൂൺ 19-ലെ B3-11406/TSR/2025 നമ്പർ ഉത്തരവ് പ്രകാരം, 2007-ലെ കേരള സാമൂഹ്യ വിരുദ്ധ പ്രവർത്തനങ്ങൾ (തടയൽ) നിയമം വകുപ്പ് 15(1)(a) പ്രകാരം 2025 ജൂൺ 19 മുതൽ മലപ്പുറം ജില്ലയിൽ അബ്ദുൾ ലത്തീഫിന് ആറ് മാസത്തേക്ക് സഞ്ചാര നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു. ഈ ഉത്തരവ് ലംഘിച്ചുകൊണ്ടാണ് ഇയാൾ പുതിയിരുത്തിയിൽ എത്തിയതെന്ന് പോലീസ് കണ്ടെത്തി.
തുടർന്ന് രാത്രി 7:10-ഓടെ പെരുമ്പടപ്പ് സി ഐ സി ബിജുവിന്റെ നേതൃത്വത്തിൽ ഇയാളെ നിയമപ്രകാരം അറസ്റ്റ് ചെയ്യുകയും പെരുമ്പടപ്പ് പോലീസ് സ്റ്റേഷനിൽ എത്തിച്ച് 15(4) ഓഫ് കാപ്പ ആക്ട് പ്രകാരം കേസ് രജിസ്റ്റർ ചെയ്ത് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
🇷🇪🇦🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിൻ്റെ ശബ്ദം*
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/FlFXxG7VmlUIyphgPW0zaw
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.com'
0 Comments