മാറഞ്ചേരി ഗ്രാമപഞ്ചായത്ത് പതിനാറാം വാർഡ് ഗ്രാമസഭ ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി
മാറഞ്ചേരി ഗ്രാമപഞ്ചായത്തിലെ പതിനാറാം വാർഡ് ഗ്രാമസഭ ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. വാർഡ് മെമ്പർ അഡ്വ. കെ. എ ബക്കറിന്റെ അധ്യക്ഷതയിൽ ചേർന്ന ഗ്രാമസഭ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ലീന മുഹമ്മദാലി ഉദ്ഘാടനം ചെയ്തു.
വാർഡ് വികസനവുമായി ബന്ധപ്പെട്ട് ശുചിത്വം, തൊഴിലുറപ്പ് പദ്ധതികൾ തുടങ്ങിയ വിവിധ പദ്ധതികളും ആശയങ്ങളും ഗ്രാമസഭയിൽ വിശദമായി ചർച്ച ചെയ്തു.
ഗ്രാമസഭയിൽ ഉയർന്ന പങ്കാളിത്തം വാർഡ് നിവാസികളുടെ വികസന കാര്യങ്ങളിലുള്ള താല്പര്യത്തെയും കൂട്ടായ പ്രവർത്തനത്തിനുള്ള സന്നദ്ധതയെയും എടുത്തു കാണിക്കുന്നതായി. വികസന പ്രവർത്തനങ്ങൾക്ക് ജനപിന്തുണ ഉറപ്പാക്കാൻ ഗ്രാമസഭ സഹായകമാകുമെന്ന് വാർഡ് മെമ്പർ അഡ്വ. കെ. ബക്കർ പറഞ്ഞു. രാഹുൽദേവ്, ശ്രീരാമനുണ്ണി മാസ്റ്റർ എന്നിവർ പങ്കെടുത്ത് സംസാരിച്ചു.
🇷🇪🇦🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിൻ്റെ ശബ്ദം*
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/FlFXxG7VmlUIyphgPW0zaw
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.com'
0 Comments