നിരാമയ ഹോസ്പിറ്റലും മാറഞ്ചേരി സർവീസ് സഹകരണ ബാങ്കും സംയുക്തമായി സൗജന്യ ആയുർവേദ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കുന്നു.
നിരാമയ ഹോസ്പിറ്റലും മാറഞ്ചേരി സർവീസ് സഹകരണ ബാങ്കും സംയുക്തമായി സൗജന്യ ആയുർവേദ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കുന്നു. ജൂലൈ 27 ഞായറാഴ്ച രാവിലെ 10.00 മണി മുതൽ ഉച്ചയ്ക്ക് 1.00 മണി വരെ പനമ്പാട് സെന്റർ മാറഞ്ചേരി സർവീസ് സഹകരണ ബാങ്കിന്റെ ബ്രാഞ്ച് പരിസരത്താണ് ക്യാമ്പ് നടക്കുക.
സാധാരണക്കാർക്ക് മികച്ച ആയുർവേദ ചികിത്സ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ ക്യാമ്പ് സംഘടിപ്പിക്കുന്നത്. അസ്ഥി, സന്ധി, വാത രോഗങ്ങൾ, മുട്ടുവേദന, നടുവേദന, ഷോൾഡർ പെയിൻ, കൈകാൽ തരിപ്പ്, മരവിപ്പ്, കഴുത്തുവേദന തുടങ്ങിയ രോഗങ്ങൾക്ക് ക്യാമ്പിൽ സൗജന്യ പരിശോധനയും ചികിത്സയും ലഭ്യമാകും.
നിരാമയ റീഹാബ് സ്പെഷ്യാലിറ്റി ഹോസ്പിറ്റലിലെ സീനിയർ ഫിസിഷ്യൻ ഡോ. ഹാറൂൺ റഷീദ്, അസിസ്റ്റന്റ് ഫിസിഷ്യൻമാരായ ഡോ. ഹനീൻ അബൂബക്കർ, ഡോ. ആഷിത ഇബ്രാഹിം എന്നിവർ ക്യാമ്പിന് നേതൃത്വം നൽകും.
മാറഞ്ചേരി സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് അലി എ.കെ. ക്യാമ്പ് ഉദ്ഘാടനം ചെയ്യും.
ഈ സൗജന്യ മെഡിക്കൽ ക്യാമ്പിന്റെ സേവനം പരമാവധി ആളുകൾ പ്രയോജനപ്പെടുത്തണമെന്ന് സംഘാടകർ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് +91 89431 555 52 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.
വന്നേരിനാട് പ്രസ്സ് ഫോറത്തിൽ നടന്ന വാർത്താ സമ്മേളനത്തിൽ ബാങ്ക് പ്രസിഡണ്ട് എ കെ അലി നിരാമയ ഹോസ്പിറ്റൽ സീനിയർ ഫിസിഷൻ ഡോക്ടർ ഹാറൂൺ ,ഓപ്പറേഷൻ മാനേജർ ഷഫീഖ്,ബാങ്ക് വൈസ് പ്രസിഡണ്ട് എം ഇ അബ്ദുൽ നസീർ , ഡയറക്ടർ എൻ പോക്കർ, സെക്രട്ടറി സോമവർമ്മ തുടങ്ങിയവർ പങ്കെടുത്തു
🇷🇪🇦🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിൻ്റെ ശബ്ദം*
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/FlFXxG7VmlUIyphgPW0zaw
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.com'
0 Comments