മാറഞ്ചേരി പഞ്ചായത്ത് യു.ഡി.എഫ്
സജ്ജം എക്‌സിക്യുട്ടീവ് ക്യാമ്പ്
ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പിന്റെ മുന്നൊരുക്കങ്ങൾക്കായി മാറഞ്ചേരി പഞ്ചായത്ത് യു.ഡി.എഫ് സംഘടിപ്പിച്ച സജ്ജം എക്‌സിക്യുട്ടീവ് ക്യാമ്പ് മുസ്‌ലിം ലീഗ് ജില്ലാ പ്രവർത്തക സമിതിയംഗം വി.കെ.എം. ഷാഫി ഉദ്ഘാടനം ചെയ്തു. പഞ്ചായത്തിലെ തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്ക് അന്തിമ രൂപം നൽകുന്നതിന് ചേർന്ന ക്യാമ്പിൽ പഞ്ചായത്ത് തല യു.ഡി.എഫ് സമിതി അംഗങ്ങൾ, മേൽഘടകം നേതാക്കൾ, വാർഡ്, യൂണിറ്റ് പ്രസിഡണ്ട്, സെക്രട്ടറി, മണ്ഡലം കോൺഗ്രസ്, പഞ്ചായത്ത് മുസ്‌ലിം ലീഗ് ഭാരവാഹികൾ, ത്രിതല പഞ്ചായത്ത് മെമ്പർമാർ, ബാങ്ക് ഡയറക്ടർമാർ എന്നിവരായിരുന്നു ക്യാമ്പംഗങ്ങൾ. തികഞ്ഞ കെടു കാര്യസ്ഥതയും ജനവിരുദ്ധ സമീപനങ്ങളും സ്വീകരിക്കുന്ന മാറഞ്ചേരി ഗ്രാമ പഞ്ചായത്ത് ഇടത് ഭരണസമിതിക്കെതിരെ പ്രക്ഷോഭങ്ങൾ സംഘടിപ്പിക്കാനും ക്യാമ്പ് തീരുമാനിച്ചു.
ക്യാമ്പിൽ യു.ഡി.എഫ് ചെയർമാൻ പി.പി. ഉമ്മർ അദ്ധ്യക്ഷത വഹിച്ചു. കൺവീനർ എ.കെ. ആലി, യു.ഡി.എഫ് നേതാക്കളായ മുസ്തഫ വടമുക്ക്, ടി.കെ. അബ്ദുൽ റഷീദ്, വി.പി. ഹസ്സൻ, ടി. ശ്രീജിത്ത്, വി.പി. അലി, ടി.കെ. അബ്ദുൽ ഗഫൂർ, നൂറുദ്ധീൻ മാറഞ്ചേരി, കെ.വി. റഫീഖ് ഗ്രാമ പഞ്ചായത്തംഗങ്ങളായ അഡ്വ. കെ.എ. ബക്കർ, അബ്ദുൽ ഗഫൂർ എന്നിവർ പ്രസംഗിച്ചു.
🇷🇪🇦🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിൻ്റെ ശബ്ദം*
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/FlFXxG7VmlUIyphgPW0zaw
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.com'
0 Comments