പാലപ്പെട്ടിയിൽ ശക്തമായ കടലാക്രമണം: രണ്ട് വീടുകൾ തകർന്നു, നിരവധി വീടുകൾ ഭീഷണിയിൽ
ശനിയാഴ്ച രാവിലെ ഉണ്ടായ ശക്തമായ കാറ്റിലും കടലേറ്റത്തിലും പാലപ്പെട്ടി തീരത്ത് വൻ നാശനഷ്ടം. രണ്ട് വീടുകൾ പൂർണമായും തകരുകയും നാല് വീടുകളിലേക്ക് വെള്ളം കയറുകയും ചെയ്തു. നിരവധി വീടുകൾ കടലാക്രമണ ഭീഷണിയിലാണ്.
കടൽഭിത്തി നിർമ്മിക്കാത്തതിൽ അധികാരികൾക്കെതിരെ രൂക്ഷമായ പ്രതിഷേധത്തിലാണ് നാട്ടുകാർ.
ഇന്ന് രാവിലെ മുതൽ ആരംഭിച്ച കടലാക്രമണത്തിൽ സുലൈമാൻ കറുപ്പും വീട്ടിൽ, വടക്കൂട്ട് മൊയ്തീൻ എന്നിവരുടെ വീടുകളാണ് തകർന്നത്. കിഴക്കേതിൽ കോയ, ചുള്ളിയിൽ അലീമ, ഹൈദർ ഉണ്ണിയാൽ വീട്ടിൽ റസീന ഹാജിയാരാകത്ത് എന്നിവരുടെ വീടുകളിലേക്ക് കടൽവെള്ളം ഇരച്ചുകയറി.
കൂടാതെ, കദീജ ചാലിൽ, സൈഫു മരക്കാരകത്ത്, അലിക്കുട്ടി ചെറിയകത്ത്, കുഞ്ഞേരിയകത്ത് ഷംസു, മുസ്തഫ, മൊയ്തീൻ, അബ്ദുൽ മജീദ് വടക്കേപ്പുറത്ത് എന്നിവരുടെ വീടുകൾ ഉൾപ്പെടെ നിരവധി വീടുകൾ ഏത് നിമിഷവും കടലെടുക്കാവുന്ന അവസ്ഥയിലാണ്.
വർഷങ്ങളായി ആവശ്യപ്പെട്ടിട്ടും കടൽഭിത്തി നിർമ്മിക്കാൻ അധികൃതർ തയ്യാറാകാത്തതാണ് സ്ഥിതി ഇത്രയും രൂക്ഷമാകാൻ കാരണമെന്ന് പ്രദേശവാസികൾ ആരോപിച്ചു. തങ്ങളുടെ ദുരിതത്തിൽ അധികാരികൾ തിരിഞ്ഞുനോക്കുന്നില്ലെന്നും അടിയന്തിരമായി കടൽഭിത്തി നിർമ്മിച്ച് തങ്ങളെ സംരക്ഷിക്കണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു. വിഷയത്തിൽ അടിയന്തിര ഇടപെടൽ ഉണ്ടായില്ലെങ്കിൽ ശക്തമായ പ്രക്ഷോഭങ്ങൾ സംഘടിപ്പിക്കാനാണ് ജനങ്ങളുടെ തീരുമാനം.
🇷🇪🇦🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിൻ്റെ ശബ്ദം*
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/FlFXxG7VmlUIyphgPW0zaw
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.com'
0 Comments