പഞ്ചായത്ത് തെരഞ്ഞെടുപ്പിന് കർമ്മ പദ്ധതിയൊരുക്കി പൊന്നാനി മണ്ഡലം യു.ഡി.എഫ് "സജ്ജം" ക്യാമ്പ്
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടക്കുന്ന തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്കായി കർമ്മ പദ്ധതിയൊരുക്കി പൊന്നാനി നിയോജകമണ്ഡലം യു.ഡി.എഫ് സജ്ജം എക്സിക്യൂട്ടീവ് ക്യാമ്പ് സമാപിച്ചു.
യോജകമണ്ഡലത്തിലെ 155 വാർഡുകളിലും വാർഡ് തല യു.ഡി.എഫ് സമിതികൾ ഒരാഴ്ച്ചക്കകം രൂപീകരിക്കുക. സീറ്റ് വിഭജന ചർച്ചകൾ സമയബന്ധിതമായി പൂർത്തിയാക്കുക. വോട്ടർപട്ടിക സംക്ഷിപ്തമാക്കുന്നതിനുള്ള ക്യാമ്പയിൻ വിജയിപ്പിക്കുക തുടങ്ങി തെരഞ്ഞെടുപ്പിന്റെ വിവിധ ഘട്ടങ്ങളിലെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനും നടപ്പിലാക്കുന്നതിനുമുള്ള പ്രവർത്തനങ്ങൾക്ക് അന്തിമ രൂപം നൽകി. പൊന്നാനി നിയോജകമണ്ഡലത്തിലെ സുപ്രധാന വിഷയങ്ങളായിട്ടുള്ള ഗ്രാമീണ റോഡുകളുടെയും പിഡബ്ല്യുഡി റോഡുകളുടെയും ശോചനീയാവസ്ഥക്കെതിരെയും, തീരദേശ മേഖലയിലെ വിവിധങ്ങളായിട്ടുള്ള പ്രശ്നങ്ങൾക്ക് പരിഹാരം കാണണമെന്നാവശ്യപ്പെട്ടും കോൾ മേഖലയുൾപ്പടെ കാർഷിക മേഖലയിലെയും ആരോഗ്യരംഗത്തെയും അനാസ്ഥയ്ക്കെതിരെയുമുള്ള പ്രക്ഷോഭ പരിപാടികൾക്കും ക്യാമ്പ് രൂപം നൽകി.
ചെറുവല്ലൂർ ഗുഡ് ഹോപ്പ് ഇംഗ്ലീഷ് സ്കൂളിൽ നടന്ന ക്യാമ്പ് മുസ്‌ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡണ്ട് സി.എച്ച്. റഷീദ് ഉദ്ഘാടനം ചെയ്തു. ചെയർമാൻ പി.പി. യൂസഫലി അധ്യക്ഷത വഹിച്ചു. മുസ്‌ലിം ലീഗ് ജില്ലാ പ്രവർത്തക സമിതിയംഗം വി.കെ.എം ഷാഫി വിഷയാവതരണം നടത്തി. കൺവീനർ കല്ലാട്ടേൽ ഷംസു, വൈസ് ചെയർമാൻ കെ.എം. അനന്തകൃഷ്ണൻ മാസ്റ്റർ, യു.ഡി.എഫ് നേതാക്കളായ എംവി ശ്രീധരൻ മാസ്റ്റർ സി.എം യൂസഫ്, സുഹറ മമ്പാട് സിദ്ദീഖ് പന്താവൂർ, വി പി അലി സക്കീർ ഒതളൂർ, പിടി ഖാദർ, മുസ്തഫ വടമുക്ക് വി വി ഹമീദ് ബഷീർ കക്കടിക്കൽ യു മുനീപ് ഷമീർ ഇടിയാട്ടയിൽ എന്നിവർ പ്രസംഗിച്ചു. പഞ്ചായത്തുതല ഗ്രൂപ്പ് ചർച്ചകൾക്ക് വി.കെ. അനസ് മാസ്റ്റർ പെരുമ്പടപ്പ്, ടി. ശ്രീജിത്ത് മാറഞ്ചേരി, ടി.പി മുഹമ്മദ് വെളിയങ്കോട്, ഹുറൈർ കൊടക്കാട്ട് ആലങ്കോട്, വി. മുഹമ്മദുണ്ണി ഹാജി നന്നംമുക്ക്, സുരേഷ് പുന്നക്കൽ പൊന്നാനി എന്നിവർ നേതൃത്വം നൽകി. നിയോജകമണ്ഡലം യു.ഡി.എഫ് എക്സിക്യൂട്ടീവ് അംഗങ്ങൾക്ക് പുറമേ പ്രത്യേക ക്ഷണിതാക്കളടക്കം നൂറു പേരാണ് ക്യാമ്പിൽ പങ്കെടുത്തത്.
🇷🇪🇦🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിൻ്റെ ശബ്ദം*
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/FlFXxG7VmlUIyphgPW0zaw
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.com'
0 Comments