എം.ടി.എം കോളേജിൽ കെ.എസ്.യു പ്രതിഷേധം അക്രമാസക്തം; മൂന്ന് പ്രവർത്തകർ അറസ്റ്റിൽ
എം.ടി.എം കോളേജിൽ കെ.എസ്.യു നടത്തിയ പ്രതിഷേധം അക്രമാസക്തമായി. യൂണിവേഴ്സിറ്റി യൂണിയൻ കൗൺസിലർ (യുയുസി) തിരഞ്ഞെടുപ്പിനായുള്ള ഇലക്ഷൻ കാർഡ് ലഭിക്കാത്തതിനെ തുടർന്നാണ് കെ.എസ്.യു പ്രവർത്തകർ കോളേജിൽ പ്രതിഷേധ പ്രകടനം നടത്തിയത്. പ്രതിഷേധത്തിനിടെ കോളേജിന്റെ കസേരകളും ജനലുകളും തകർന്നു.
കെ.എസ്.യു പ്രവർത്തകനായ യുയുസി സ്ഥാനാർത്ഥിക്ക് ലഭിക്കേണ്ടിയിരുന്ന ഇലക്ഷൻ കാർഡ് എം.എസ്.എഫ് പ്രവർത്തകൻ കൈപ്പറ്റിയതാണ് പ്രതിഷേധത്തിന് കാരണം. തങ്ങളുടെ പ്രവർത്തകന് ലഭിക്കേണ്ട കാർഡ് കോളേജ് അധികൃതർ മറ്റൊരാൾക്ക് നൽകിയതിനാലാണ് കെ.എസ്.യു പ്രതിഷേധം നടത്തിയത്.
പ്രതിഷേധം അക്രമാസക്തമായതിനെ തുടർന്ന് പെരുമ്പടപ്പ് പോലീസ് കെ.എസ്.യു പ്രവർത്തകരായ മൂന്നുപേരെ അറസ്റ്റ് ചെയ്തു. കണ്ണൻ നമ്പ്യാർ, റാഷിദ്, സനീൻ സുബിൻ എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.
🇷🇪🇦🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിൻ്റെ ശബ്ദം*
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/FlFXxG7VmlUIyphgPW0zaw
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.com'
0 Comments