Headlines

6/recent/ticker-posts

Header Ads Widget

For Advertisement Here Contact 8281191438

കോതമുക്ക്-എരമംഗലം റോഡിന്റെ ശോചനീയാവസ്ഥ : സിപിഐ(എം) പ്രവർത്തകർ വാഴ നട്ടു പ്രതിഷേധിച്ചു



കോതമുക്ക്-എരമംഗലം റോഡിന്റെ ശോചനീയാവസ്ഥ : സിപിഐ(എം) പ്രവർത്തകർ വാഴ നട്ടു പ്രതിഷേധിച്ചു


വെളിയങ്കോട് പഞ്ചായത്തിലെ കോതമുക്ക്-എരമംഗലം റോഡിന്റെ ശോചനീയാവസ്ഥ പ്രതിഷേധിച്ച് സിപിഐ(എം) പ്രവർത്തകർ റോഡിൽ കുഴികളിൽ വാഴ നട്ടു. പഞ്ചായത്ത് അതിർത്തിയിലെ ഏറ്റവും കൂടുതൽ ആളുകൾ ഗതാഗതത്തിനായി ഉപയോഗിക്കുന്ന ഈ റോഡ് മാസങ്ങളായി തകർന്നു കിടക്കുകയാണ്. ദിനംപ്രതി അപകടങ്ങൾ വർദ്ധിക്കുന്ന സാഹചര്യത്തിലാണ് സിപിഐ(എം) പ്രവർത്തകർ പ്രതിഷേധവുമായി രംഗത്തെത്തിയത്.


സ്വകാര്യ വ്യക്തികൾക്ക് പൊതുമുതലായ മണ്ണ് മറിച്ചുവിറ്റ പഞ്ചായത്ത് ഭരണസമിതിയുടെ അഴിമതിയാണ് റോഡിൽ വെള്ളക്കെട്ട് നിലനിൽക്കുന്നതിനും റോഡ് തകരുന്നതിനും കാരണമെന്ന് സമരം ഉദ്ഘാടനം ചെയ്തുകൊണ്ട് ലോക്കൽ സെക്രട്ടറി പി. അജയൻ ആരോപിച്ചു. റോഡ് പൂർണ്ണമായും തോടിന് സമാനമായ അവസ്ഥയിലാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സമരത്തിന് ടി. ഗിരിവാസൻ, സി.പി. അഭിലാഷ്, പി. പ്രിയ, സി.കെ. ബിജു, അജിത്, റാഫി തുടങ്ങിയവർ നേതൃത്വം നൽകി. റോഡിന്റെ ശോച്യാവസ്ഥ പരിഹരിക്കാൻ ഉടൻ നടപടി സ്വീകരിക്കണമെന്ന് സമരക്കാർ ആവശ്യപ്പെട്ടു.



🇷‌🇪‌🇦‌🇱‌ 🇲‌🇪‌🇩‌🇮‌🇦‌

*ഒരു ദേശത്തിൻ്റെ ശബ്ദം*

കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും


*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/FlFXxG7VmlUIyphgPW0zaw

*YouTube:* https://www.youtube.com/realmediachannel

*Facebook*: https://www.facebook.com/realmediachannel/

*Website:* www.realmediachannel.com'

Post a Comment

0 Comments