കടൽക്ഷോഭം: വെളിയങ്കോട് മുസ്ലിം ലീഗ് നേതാക്കൾ സന്ദർശിച്ചു; സർക്കാർ ഇടപെടൽ ആവശ്യപ്പെട്ട് പ്രക്ഷോഭത്തിന് ഒരുങ്ങുന്നു
രൂക്ഷമായ കടൽക്ഷോഭത്തിൽ ദുരിതത്തിലായ വെളിയങ്കോട് പ്രദേശം മുസ്ലിം ലീഗ് നേതാക്കൾ സന്ദർശിച്ചു. കടൽക്ഷോഭത്തിന് ശാശ്വതമായ പരിഹാരം കാണാൻ വർഷങ്ങളായിട്ടും കഴിഞ്ഞിട്ടില്ലെന്ന് നേതാക്കൾ കുറ്റപ്പെടുത്തി. പ്രദേശത്തെ ജനങ്ങളുടെ ദുരിതം ഇപ്പോഴും തുടർക്കഥയാണെന്നും, വിഷയത്തിൽ ഗൗരവകരമായ സർക്കാർ ഇടപെടൽ ആവശ്യപ്പെട്ട് പ്രക്ഷോഭം സംഘടിപ്പിക്കുമെന്നും മുസ്ലിം ലീഗ് നേതൃത്വം അറിയിച്ചു.
തുടർഭരണം ലഭിച്ചിട്ടും, കഴിഞ്ഞ 20 വർഷത്തോളമായി പൊന്നാനി നിയോജക മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന സി.പി.എം അംഗങ്ങൾ മന്ത്രിയും സ്പീക്കറുമെല്ലാമായിട്ടും, നിലവിലെ അംഗം പാർട്ടിയുടെ സംസ്ഥാന കമ്മിറ്റി അംഗമായിട്ടും കടൽക്ഷോഭത്തിന് ഫലപ്രദമായ ഒരു പരിഹാരം കണ്ടെത്താൻ കഴിഞ്ഞിട്ടില്ലെന്ന് ലീഗ് നേതാക്കൾ ചൂണ്ടിക്കാട്ടി. വർഷാവർഷങ്ങളിൽ ബജറ്റുകളിൽ പ്രഖ്യാപിക്കുന്ന കോടികൾ എവിടെ പോകുന്നു എന്ന് ആർക്കും അറിയാത്ത സാഹചര്യമാണ് നിലവിലുള്ളതെന്നും അവർ ആരോപിച്ചു.
ഈ വിഷയത്തിൽ ബന്ധപ്പെട്ട മന്ത്രിമാരെ നേരിട്ട് കാണാനും ജില്ലാ ഭരണാധികാരികൾ ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥർക്ക് നിവേദനം നൽകാനും മുസ്ലിം ലീഗ് തീരുമാനിച്ചിട്ടുണ്ട്. കൃത്യമായ ഇടപെടൽ ഉണ്ടായില്ലെങ്കിൽ വലിയ പ്രക്ഷോഭം സംഘടിപ്പിക്കുമെന്നും നേതാക്കൾ മുന്നറിയിപ്പ് നൽകി.
പൊന്നാനി മണ്ഡലം മുസ്ലിം ലീഗ് പ്രസിഡണ്ട് പി.പി. യൂസഫലി, ജനറൽ സെക്രട്ടറി സി.എം. യൂസഫ്, ട്രഷറർ വി.വി. ഹമീദ്, മണ്ഡലം മുസ്ലിം ലീഗ് ഭാരവാഹികളായ ടി.എ. മജീദ്, ഷമീർ ഇടിയാട്ടയിൽ, ടി.കെ. അബ്ദുൽ റഷീദ്, സംസ്ഥാന മുസ്ലിംലീഗ് കൗൺസിലർ ടി.പി. മുഹമ്മദ്, ടി.കെ. അബ്ദുൽ ഗഫൂർ, ജില്ലാ പ്രവർത്തക സമിതി അംഗം വി.കെ.എം. ഷാഫി, കെ.പി. മൊയ്തുണ്ണി വെളിയങ്കോട് പഞ്ചായത്ത് പ്രസിഡണ്ട്, കെ.കെ. ബീരാൻ കുട്ടി, സെക്രട്ടറി കെ.എം. അബു, ഗ്ലോബൽ കെ.എം.സി.സി വെളിയംകോട് പഞ്ചായത്ത് പ്രസിഡണ്ട് ടി.ഐ. ഹബീബ് എന്നിവർ സന്ദർശനത്തിൽ പങ്കെടുത്തു.
🇷🇪🇦🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിൻ്റെ ശബ്ദം*
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/FlFXxG7VmlUIyphgPW0zaw
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.com'
0 Comments