യു യു സി ഇലക്ഷൻ കാർഡ് അനധികൃതമായി നൽകി : എംടിഎം കോളേജ് അധികൃതർക്കെതിരെ കെഎസ്‌യു പ്രവർത്തകന്റെ പരാതി
കാലിക്കറ്റ് സർവകലാശാല യുയുസി തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാനുള്ള കാർഡ് അനധികൃതമായി എംഎസ്എഫ് പ്രവർത്തകന് കൈമാറിയെന്ന് ആരോപിച്ച് കെഎസ്‌യു പ്രവർത്തകനും യു.യു.സിയുമായ വാഹിദ് ഇബ്രാഹീം കോളേജ് അധികൃതർക്കെതിരെ പോലീസിൽ പരാതി നൽകി. തനിക്ക് ലഭിക്കേണ്ട കാർഡ് മറ്റൊരാൾക്ക് നൽകിയെന്നാണ് വാഹിദിന്റെ പരാതി.
യുയുസിയുടെ തിരഞ്ഞെടുപ്പ് കാർഡ് എംഎസ്എഫ് തട്ടിയെടുത്തുവെന്ന ആരോപണത്തിൽ പ്രതിഷേധിച്ച് കെഎസ്‌യു നേതാക്കളുടെ നേതൃത്വത്തിൽ തിങ്കളാഴ്ച ഉച്ചയ്ക്ക് രണ്ടു മണിയോടെ കോളേജ് പ്രിൻസിപ്പലിനെ ഉപരോധിച്ചിരുന്നു. കെഎസ്‌യു സംസ്ഥാന ജനറൽ സെക്രട്ടറി കണ്ണൻ നമ്പ്യാർ, ജില്ലാ വൈസ് പ്രസിഡന്റ് റാഷിദ് പുതുപൊന്നാനി എന്നിവരാണ് ഉപരോധത്തിന് നേതൃത്വം നൽകിയത്.വിവരമറിഞ്ഞെത്തിയ പെരുമ്പടപ്പ് പോലീസ് സർക്കിൾ ഇൻസ്‌പെക്ടർ സി.വി. ബിജു, സബ് ഇൻസ്‌പെക്ടർ ഖാലിദ് എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് രംഗം ശാന്തമാക്കിയത്. തുടർന്ന്, കണ്ണൻ നമ്പ്യാർ, റാഷിദ് പുതുപൊന്നാനി, സനീൻ സുബി എന്നിവരെ പോലീസ് രാത്രി 12 മണിയോടെ അറസ്റ്റ് ചെയ്തു നീക്കുകയായിരുന്നു.
കെപിസിസി അംഗം ഷാജി കാളിയത്തേൽ കോളേജിലെത്തി പ്രിൻസിപ്പലുമായി ചർച്ച നടത്തുകയും, ചൊവ്വാഴ്ച രാവിലെ 10 മണിയോടെ കാർഡ് തിരികെ നൽകാമെന്ന് കോളേജ് അധികൃതർ ഉറപ്പുനൽകുകയും ചെയ്തിരുന്നു. എന്നാൽ, ഈ ഉറപ്പ് പാലിക്കപ്പെടാത്തതിനെ തുടർന്നാണ് യുയുസി പ്രവർത്തകനായ വാഹിദ് ഇബ്രാഹീം എംടിഎം കോളേജ് അധികൃതർക്കെതിരെ ഔദ്യോഗികമായി പരാതി നൽകിയത്.
അതേസമയം, ഇന്നലെ നടന്ന പ്രതിഷേധവുമായി ബന്ധപ്പെട്ട് കെഎസ്‌യു നേതാക്കളായ കണ്ണൻ നമ്പ്യാർ, റാഷിദ് പുതുപൊന്നാനി, സനീൻ സുബി എന്നിവർക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം പോലീസ് കേസെടുത്തിട്ടുണ്ട്. നിലവിൽ പോലീസ് കസ്റ്റഡിയിലുള്ള ഇവരെ ഇന്ന് കോടതിയിൽ ഹാജരാക്കും.
🇷🇪🇦🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിൻ്റെ ശബ്ദം*
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/FlFXxG7VmlUIyphgPW0zaw
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.com'
0 Comments