Headlines

6/recent/ticker-posts

Header Ads Widget

For Advertisement Here Contact 8281191438

പെരുമ്പടപ്പിൽ യു.ഡി.എഫ് പ്രതിഷേധം: ലൈഫ് മിഷൻ ഫണ്ട്, റോഡുകൾ, ശ്മശാനം വിഷയങ്ങൾ ഉന്നയിച്ച് മാർച്ച് നടത്തി


പെരുമ്പടപ്പിൽ യു.ഡി.എഫ് പ്രതിഷേധം: ലൈഫ് മിഷൻ ഫണ്ട്, റോഡുകൾ, ശ്മശാനം വിഷയങ്ങൾ ഉന്നയിച്ച് മാർച്ച് നടത്തി

ലൈഫ് മിഷൻ ഭവനപദ്ധതി പ്രകാരം വീട് അനുവദിച്ചവർക്ക് ഫണ്ട് അനുവദിക്കുക, ഉപയോഗശൂന്യമായ പഞ്ചായത്ത് പൊതുശ്മശാനം പ്രവർത്തനക്ഷമമാക്കുക, തകർന്നു കിടക്കുന്ന പഞ്ചായത്ത് റോഡുകൾ ഗതാഗതയോഗ്യമാക്കുക, പ്രതിപക്ഷ മെമ്പർമാരോടുള്ള ഭരണസമിതിയുടെ അവഗണന അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് യു.ഡി.എഫ് പെരുമ്പടപ്പ് പഞ്ചായത്ത് കമ്മറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ മാർച്ച് നടത്തി.

ബുധനാഴ്ച രാവിലെ 9 മണിക്ക് നടന്ന പ്രതിഷേധ മാർച്ചിൽ സംസ്ഥാന യൂത്ത് കോൺഗ്രസ്സ് കമ്മറ്റി ജനറൽ സെക്രട്ടറി ഡോ. സോയ ജോസഫ് ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് മെമ്പർ വി.കെ.എം. ഷാഫി മുഖ്യപ്രഭാഷണം നടത്തി.

 പരിപാടിയിൽ റസ്സാഖ് കെ.ടി സ്വാഗതം പറഞ്ഞു. സുബൈർ കൂട്ടിലിങ്ങൽ അധ്യക്ഷത വഹിച്ചു. യൂത്ത് കോൺഗ്രസ്സ് സംസ്ഥാന സെക്രട്ടറി ഡോ. സോയ ജോസഫ് ഉദ്ഘാടനവും വി.കെ.എം. ഷാഫി മുഖ്യപ്രഭാഷണവും നിർവഹിച്ചു. മണ്ഡലം പ്രസിഡന്റ് അനസ് മാസ്റ്റർ ആശംസകൾ അർപ്പിച്ചു. യൂത്ത് കോൺഗ്രസ്സ് ജില്ലാ സെക്രട്ടറി റാസിൽ കെ.പി നന്ദി പറഞ്ഞു.
നിരവധി പ്രമുഖ നേതാക്കളും പ്രവർത്തകരും പ്രതിഷേധ മാർച്ചിലും യോഗത്തിലും പങ്കെടുത്തു.

മാർച്ചിൽ യുഡിഎഫ് പ്രവർത്തകരും പോലീസും തമ്മിൽ ഉന്തും തള്ളുമുണ്ടായി


🇷‌🇪‌🇦‌🇱‌ 🇲‌🇪‌🇩‌🇮‌🇦‌

*ഒരു ദേശത്തിൻ്റെ ശബ്ദം*

കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും


*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/FlFXxG7VmlUIyphgPW0zaw

*YouTube:* https://www.youtube.com/realmediachannel

*Facebook*: https://www.facebook.com/realmediachannel/

*Website:* www.realmediachannel.com'

Post a Comment

0 Comments