കടൽ രക്ഷാദൗത്യത്തിനായി ഫിഷറീസ് വകുപ്പ് സീ റെസ്ക്യൂ ഗാർഡ് കരാർ അടിസ്ഥാന നിയമനത്തിനുള്ള നീന്തൽ ടെസ്റ്റ് നടത്തി.
പൊന്നാനി: ഫിഷറീസ് വകുപ്പിന്റെ കടൽ രക്ഷാദൗത്യത്തിനും പെട്രോളിങ്ങിനുമായുള്ള സി റെസ്ക്യൂ ഗാർഡ് കരാർ അടിസ്ഥാന ഒഴിവിലേക്ക് 45 വയസ്സിന് മുകളിലുള്ളവരുടെ കായിക ക്ഷമത പരിശോധനയ്ക്കായി നീന്തൽ ടെസ്റ്റ് സംഘടിപ്പിച്ചു. തിരുനാവായ സിമ്മിംഗ് പൂൾ, പൊന്നാനി ഹാർബറിനോട് ചേർന്നുള്ള കടൽ എന്നിവിടങ്ങളിൽ ആയാണ് ടെസ്റ്റ് നടത്തിയത്. മലപ്പുറം ജില്ലയിലെ വിവിധ ഭാഗങ്ങളിൽനിന്ന് ഇന്റർവ്യൂ കഴിഞ്ഞ 45 വയസ്സ് കഴിഞ്ഞവർ എത്തിയിട്ടുണ്ടെങ്കിലും രണ്ടുപേർ ടെസ്റ്റിൽ പങ്കെടുത്തു. വരും ദിവസങ്ങളിൽ മുൻ ദിവസങ്ങളിൽ നടന്ന ഇന്റർവ്യൂവിന്റെയും കായിക ക്ഷമതയുടെയും അടിസ്ഥാനത്തിൽ തിരഞ്ഞെടുത്തവരുടെ ലിസ്റ്റ് പരസ്യപ്പെടുത്തുമെന്ന് പൊന്നാനി adf ടി ആർ രാജേഷ് അറിയിച്ചു. ഇന്റർവ്യൂ ബോർഡിൽ പൊന്നാനി ADF ശ്രീ ടി ആർ രാജേഷ്,മറൈൻ എൻഫോഴ്സ്മെന്റ് CI വൈപ്പിൻ ശ്രീ മഞ്ജിത്ത് ലാൽ, അസിസ്റ്റന്റ് ഫിഷറീസ് എക്സ്റ്റൻഷൻ ഓഫീസർ ശ്രീ അംജദ്, അസിസ്റ്റന്റ് ഡയറക്ടർ ഓഫീസ് പൊന്നാനി ഉദ്യോഗസ്ഥൻ മനോജ്, വകുപ്പുതല ഉദ്യോഗസ്ഥർ നേതൃത്വം നൽകി.
🇷🇪🇦🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിൻ്റെ ശബ്ദം*
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/FlFXxG7VmlUIyphgPW0zaw
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.com'
0 Comments