മാറഞ്ചേരി സാമൂഹിക ആരോഗ്യ കേന്ദ്രത്തിന് കായകൽപ്പ പുരസ്കാരം
സംസ്ഥാനത്തെ മികച്ച ആരോഗ്യ സ്ഥാപനങ്ങൾക്ക് നൽകുന്ന കായകൽപ്പ പുരസ്കാരം മാറഞ്ചേരി സാമൂഹിക ആരോഗ്യ കേന്ദ്രത്തിന് ലഭിച്ചു. രോഗീ പരിചരണം, രോഗീ സൗഹൃദ ആശുപത്രി അഡ്മിനിസ്ട്രേഷൻ, ശുചിത്വ, മാലിന്യ സംസ്കരണ സംവിധാനങ്ങൾ, വൃത്തിയോടെയുള്ള ആശുപത്രി അന്തരീക്ഷം, മതിയായ കെട്ടിടങ്ങൾ, മൂന്ന് ഡോക്ടർമാരുടെ ഒപി സേവനം, ഈവെനിംഗ് ഒപി, ബ്ലോക്ക് തലത്തിലുള്ള ഹബ് ലാബ് സൗകര്യങ്ങൾ എന്നിവയെല്ലാം പരിഗണിച്ചാണ് മാറഞ്ചേരി സാമൂഹിക ആരോഗ്യ കേന്ദ്രത്തിന് ഈ അഭിമാനകരമായ പുരസ്കാരം ലഭിച്ചത്.
ആശുപത്രിയുടെ ദൈനംദിന പ്രവർത്തനങ്ങൾക്കും, മരുന്നുകൾ ലഭ്യമാക്കുന്നതിനും, ഈവെനിംഗ് ഒപിയിലെ ഡോക്ടർമാർ അടക്കമുള്ളവരുടെ ശമ്പളം നൽകുന്നതിനും, ആവശ്യമായ നിർമ്മാണ പ്രവർത്തനങ്ങൾ നടപ്പിലാക്കുന്നതിനും ബ്ലോക്ക് പഞ്ചായത്ത് ഓരോ വർഷവും പ്രത്യേക പദ്ധതികൾ തയ്യാറാക്കി നടപ്പിലാക്കി വരുന്നുണ്ട്.
ഈ പുരസ്കാര നേട്ടത്തിനായി അക്ഷീണം പ്രവർത്തിച്ച മെഡിക്കൽ ഓഫീസർ ഡോക്ടർ ഹാഫിസ് ടി.കെ. ഉൾപ്പെടെയുള്ള ഡോക്ടർമാരെയും മുഴുവൻ ജീവനക്കാരെയും ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഇ. സിന്ധു അഭിനന്ദിച്ചു. ഈ അംഗീകാരം ആശുപത്രിയുടെ സേവന നിലവാരം കൂടുതൽ മെച്ചപ്പെടുത്താൻ പ്രോത്സാഹനമാകുമെന്ന് അവർ കൂട്ടിച്ചേർത്തു.
🇷🇪🇦🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിൻ്റെ ശബ്ദം*
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/FlFXxG7VmlUIyphgPW0zaw
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.com'
0 Comments