താഴത്തേൽപടി - പെരുമുടിശ്ശേരി റോഡിൻ്റെ ശോച്യാവസ്ഥ; സി.പി.ഐ (എം) റോഡ് ഉപരോധിച്ചു
താഴത്തേൽപടി - പെരുമുടിശ്ശേരി റോഡിൻ്റെ ശോച്യാവസ്ഥയിൽ പ്രതിഷേധിച്ച് സി.പി.ഐ (എം) താഴത്തേൽപടിയിൽ റോഡ് ഉപരോധിച്ചു. ഈ റോഡിലൂടെ യാത്ര ചെയ്യുന്ന യാത്രക്കാരെ ദുരിതത്തിലാക്കുന്ന സമീപനമാണ് പഞ്ചായത്തിൻ്റെ ഭാഗത്തുനിന്നുണ്ടാകുന്നതെന്ന് സി.പി.ഐ (എം) പൊന്നാനി ഏരിയ കമ്മിറ്റി അംഗം റിയാസ് പഴഞ്ഞി പറഞ്ഞു. അധികാരികൾ കണ്ണുതുറക്കുന്നതുവരെ സമരം തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സി.പി.ഐ (എം) റോഡ് ഉപരോധ സമരം റിയാസ് പഴഞ്ഞി ഉദ്ഘാടനം ചെയ്തു. കെ. അനിരുദ്ധൻ അധ്യക്ഷത വഹിച്ചു. പി. അജയൻ, പി. അശോകൻ, സി.പി. മണികണ്ഠൻ, സലീം മടത്തിക്കാട്ടിൽ, ബാബു ചോത്തയിൽ, ബിബിന, ഗിരിജ എന്നിവർ സമരത്തിന് നേതൃത്വം നൽകി. റോഡിൻ്റെ ശോച്യാവസ്ഥ കാരണം കാൽനടയാത്രക്കാർ ഉൾപ്പെടെയുള്ളവർ വലിയ ബുദ്ധിമുട്ടാണ് അനുഭവിക്കുന്നതെന്നും എത്രയും പെട്ടെന്ന് റോഡ് ഗതാഗതയോഗ്യമാക്കണമെന്നും സമരക്കാർ ആവശ്യപ്പെട്ടു.
🇷🇪🇦🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിൻ്റെ ശബ്ദം*
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/FlFXxG7VmlUIyphgPW0zaw
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.com'
0 Comments