കുമ്മിപ്പാലത്ത് കുടിവെള്ള പദ്ധതിക്കായി കുഴിച്ച കുഴികൾ മരണക്കെണിയൊരുക്കുന്നു രണ്ടാഴ്ചയ്ക്കിടെ നിരവധി അപകടങ്ങൾ
കുമ്മിപ്പാലം നല്ലരുചി തട്ടുകടയ്ക്ക് സമീപം കുടിവെള്ള പദ്ധതിക്കായി റോഡിൽ കുഴിച്ച കുഴികൾ കാരണം രണ്ടാഴ്ചയ്ക്കിടെ നിരവധി അപകടങ്ങൾ നടക്കുന്നതായി പരാതി. അധികൃതരുടെ അനാസ്ഥ തുടരുന്നതിൽ രോഷാകുലരായി നാട്ടുകാർ.
കുണ്ടുക്കടവ് - ഗുരുവായൂർ സംസ്ഥാനപാതയിലെ നിരവധി ഇടങ്ങളിലാണ് ഇത്തരത്തിൽ അപകടങ്ങൾ പതിവാകുന്നത് കാൽനടയാത്രക്കാർക്കും ദിവസവും അപകടങ്ങൾ സംഭവിക്കുകയാണ്. പലർക്കും കാര്യമായ പരിക്കേറ്റിട്ടുണ്ട്. രാത്രികാലങ്ങളിൽ വെളിച്ചക്കുറവും കുഴികൾ വ്യക്തമല്ലാത്തതും അപകടങ്ങളുടെ എണ്ണം വർദ്ധിപ്പിക്കുന്നു.
കുടിവെള്ളം ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച പദ്ധതി ജനങ്ങൾക്ക് ദുരിതമായി മാറിയിരിക്കുകയാണ്. കുഴികൾ കാരണം ഗതാഗതക്കുരുക്കും പതിവാണ്. പണി വേഗത്തിൽ പൂർത്തിയാക്കണമെന്നും, അപകടങ്ങൾ ഒഴിവാക്കാൻ ആവശ്യമായ സുരക്ഷാ ക്രമീകരണങ്ങൾ ഒരുക്കണമെന്നും നാട്ടുകാർ നിരന്തരം ആവശ്യപ്പെടുന്നുണ്ടെങ്കിലും അധികൃതർ യാതൊരു നടപടിയും സ്വീകരിക്കുന്നില്ലെന്നാണ് ആക്ഷേപം. എത്രയും പെട്ടെന്ന് അധികൃതർ വിഷയത്തിൽ ഇടപെട്ട് പരിഹാരം കാണണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.
🇷🇪🇦🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിൻ്റെ ശബ്ദം*
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/FlFXxG7VmlUIyphgPW0zaw
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.com'
0 Comments