Headlines

6/recent/ticker-posts

Header Ads Widget

For Advertisement Here Contact 8281191438

വെളിയങ്കോട് പഞ്ചായത്തിൽ കാൻസർ സർവ്വേ പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കാൻ തീരുമാനം


വെളിയങ്കോട് പഞ്ചായത്തിൽ കാൻസർ സർവ്വേ പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കാൻ തീരുമാനം

വെളിയങ്കോട് ഗ്രാമപഞ്ചായത്ത്, തൃശ്ശൂർ ദയ ആശുപത്രി, തൃശ്ശൂർ മെഡിക്കൽ കോളേജ് എന്നിവയുടെ സഹായത്തോടെ നടപ്പിലാക്കുന്ന കാൻസർ സർവ്വേയും അനുബന്ധ പ്രവർത്തനങ്ങളും വിലയിരുത്തുന്നതിനുള്ള യോഗം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കല്ലാട്ടേൽ ഷംസുവിന്റെ അധ്യക്ഷതയിൽ ചേർന്നു. പഞ്ചായത്ത് ഹാളിൽ വെച്ച് നടന്ന യോഗത്തിൽ ഡോ. ബ്രഹ്മപുത്രൻ പദ്ധതിയെക്കുറിച്ച് വിശദീകരിച്ചു.

കാൻസർ കെയർ സർവ്വേയുമായും കാൻസർ ആരംഭദശയിൽ കണ്ടെത്തുന്നതുമായി ബന്ധപ്പെട്ട അവബോധ ക്ലാസ്സുകൾ വെളിയങ്കോട്, എരമംഗലം എന്നീ പ്രദേശങ്ങളിൽ സംഘടിപ്പിക്കാൻ യോഗത്തിൽ തീരുമാനമായി. ആരോഗ്യ പ്രവർത്തകർ, സന്നദ്ധ സംഘടനകൾ, ആശാ വർക്കർമാർ, കുടുംബശ്രീ പ്രവർത്തകർ, അങ്കണവാടി പ്രവർത്തകർ എന്നിവരുടെ യോഗങ്ങളിലും, ഗ്രാമസഭകളിലും, സ്കൂളുകളിലും ക്ലാസ്സുകൾ നടത്താനും ധാരണയായി.
ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ഫൗസിയ വടക്കേപ്പുറത്ത്, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ സെയ്ത് പുഴക്കര, മജീദ് പാടിയോടത്ത്, റംസി റമീസ്, മെമ്പർ മുസ്തഫ മുക്രിയത്ത്, ദയ ആശുപത്രി പ്രതിനിധി ബഷീർ, എം.ടി.എം. ലൈബ്രേറിയൻ ഫൈസൽ താഹ, പ്ലാൻ ക്ലാർക്ക് സ്നേഹലത എന്നിവർ യോഗത്തിൽ സംസാരിച്ചു.



🇷‌🇪‌🇦‌🇱‌ 🇲‌🇪‌🇩‌🇮‌🇦‌

*ഒരു ദേശത്തിൻ്റെ ശബ്ദം*

കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും


*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/FlFXxG7VmlUIyphgPW0zaw

*YouTube:* https://www.youtube.com/realmediachannel

*Facebook*: https://www.facebook.com/realmediachannel/

*Website:* www.realmediachannel.com'

Post a Comment

0 Comments