ചിറക്കൽ ശ്രീ വാളാർകുണ്ട് ഭഗവതിക്ഷേത്രത്തിൽ കർക്കടക വാവ് ബലിതർപ്പണം ഭക്തിനിർഭരമായി നടന്നു
ചിറക്കൽ ശ്രീ വാളാർകുണ്ട് ഭഗവതിക്ഷേത്രത്തിൽ എല്ലാ വർഷത്തെയും പോലെ ഈ വർഷവും കർക്കടക വാവ് ബലിതർപ്പണം ഭക്തിനിർഭരമായി നടന്നു. 2025 ജൂലൈ 24, വ്യാഴാഴ്ച (1200 കർക്കടകം 8) പുലർച്ചെ 3 മണി മുതൽ ആരംഭിച്ച ചടങ്ങുകളിൽ നിരവധി ഭക്തജനങ്ങൾ പങ്കെടുത്തു. കാഞ്ഞിരമുക്ക് അശോകൻ ശാന്തിയുടെയും കാരക്കാട് ധർമ്മൻ പണിക്കരുടെയും കാർമ്മികത്വത്തിലാണ് ബലിതർപ്പണ ചടങ്ങുകൾ നടന്നത്.
രാമായണ മാസാചരണത്തിന്റെ ഭാഗമായി ക്ഷേത്രത്തിൽ ശ്രീ ദുർഗ്ഗ മാതൃമണ്ഡലത്തിന്റെ നേതൃത്വത്തിൽ കർക്കടകം ഒന്നു മുതൽ 31 വരെ എല്ലാ ദിവസവും രാവിലെ പ്രഭാതഭക്ഷണമായി കർക്കടക കഞ്ഞി വിതരണം ചെയ്തു. സമാപന ദിവസം ഉച്ചയ്ക്ക് പ്രസാദ ഊട്ടും വൈകിട്ട് ചുറ്റുവിളക്കും ഉണ്ടായിരിക്കും.
ബലിതർപ്പണത്തോടനുബന്ധിച്ച്, ക്ഷേത്രത്തിൽ കോലളമ്പ് ചന്ദ്രൻ ശാന്തിയുടെ കാർമ്മികത്വത്തിൽ തിലഹോമം, സായൂജ്യപൂജ തുടങ്ങിയ പ്രത്യേക വഴിപാടുകളും അന്നേ ദിവസം നടന്നു. ഭക്തജനങ്ങൾക്കായി പ്രഭാതഭക്ഷണവും ക്ഷേത്രഭരണസമിതി ഒരുക്കിയിരുന്നു. ചടങ്ങുകൾക്ക് ക്ഷേത്ര ഭരണസമിതി നേതൃത്വം നൽകി.
🇷🇪🇦🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിൻ്റെ ശബ്ദം*
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/FlFXxG7VmlUIyphgPW0zaw
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.com'
0 Comments