സി. പി എം ഭീഷണി രാഷ്ട്രീയം അവസാനിപ്പിക്കണം. റസാഖ് പാലേരി
കേരളത്തിൽ നടത്തി കൊണ്ടിരിക്കുന്ന വിഭാഗീയ പ്രവർത്തനങ്ങളും രാഷ്ട്രീയ ഭീഷണി പ്രകടകനങ്ങളും സി പി എം അവസാനിപ്പിക്കണം. മാധ്യമപ്രവർത്തകരെയും എതിരഭിപ്രയം പറയുന്നവരെയും ഭീഷണിപ്പെടുത്തി കീഴ്പെടുത്താനുള്ള നീക്കം സി പി എം ഇനിയും തുടർന്നാൽ ശക്തമായ ജനകീയ തിരിച്ചടി സി പി എമ്മിന് കേരളം നൽകുമെന്നും മാറഞ്ചേരി പഞ്ചായത്ത് 18,21 വാർഡ് ഇലക്ഷൻ കൺവെൻഷൻ ഉത്ഘാടനം ചെയ്തു സംസാരിക്കുന്നതിനിടെ വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡന്റ് റസാഖ് പാലേരി പറഞ്ഞു.
നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ വെൽഫെയർ പാർട്ടിയുടെ പിന്തുണയും UDFനുണ്ടായ ഉജ്ജ്വല വിജയവും കണ്ട് സമല നില തെറ്റിയ സി. പി എം വിദ്വേശ പ്രചരണവും വിഭാഗീയ പ്രവർത്തനങ്ങളുമായി മുന്നോട്ടു പോകുകയാണ്. അതിൻ്റെ പ്രധാന ഇടമായി മലപ്പുറം ജില്ലയെ സി പി എം ഉപയോഗപ്പെടുത്തുന്ന കാഴ്ചയാണ് നമുക്ക് കാണാൻ കഴിയുന്നത് ഇത്തരം കുത്സിത നീക്കങ്ങൾ ഇനിയും വിലപോവില്ല എന്നും ഇടതുപക്ഷം തിരിച്ചറിയണമെന്നു അദ്ദേഹം കൂട്ടി ചേർത്തു, മുജീബ് മണ്ണമൽ, ഡോ.അഹ്സൻ അലി, എംഎം കദീജ, മൻസൂർ മാറഞ്ചേരി, ടി.വി അബ്ദുറഹ്മാൻ, ടി.പി നാസർ, നാസർ മണമ്മൽ എന്നിവർ സംസാരിച്ചു.
🇷🇪🇦🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിൻ്റെ ശബ്ദം*
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/FlFXxG7VmlUIyphgPW0zaw
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.com'
0 Comments