തെരുവ് നായ ശല്യം: മാറഞ്ചേരി പഞ്ചായത്തിൽ നിവേദനം നൽകി വാർഡ് നിവാസികൾ
മാറഞ്ചേരി ഗ്രാമപഞ്ചായത്തിലെ പത്താം വാർഡിൽ തെരുവ് നായ ശല്യം രൂക്ഷമായതിനെ തുടർന്ന് വാർഡ് നിവാസികൾ കൂട്ടത്തോടെ പഞ്ചായത്തിലെത്തി നിവേദനം നൽകി. ഇന്നലെ നടന്ന ഗ്രാമസഭയുടെ തീരുമാനപ്രകാരമാണ് വാർഡ് മെമ്പറുടെ നേതൃത്വത്തിൽ പരാതി നൽകാൻ ജനങ്ങൾ എത്തിയത്.
ഈ വിഷയത്തിൽ അടിയന്തിരമായി ഇടപെടണമെന്നും, തെരുവ് നായ ശല്യം മുൻനിർത്തി അടിയന്തിര ഭരണസമിതി യോഗം ചേരണമെന്നും ജനങ്ങൾ ആവശ്യപ്പെട്ടു. ജനങ്ങളുടെ ആശങ്കകൾ അനുഭാവപൂർവ്വം പരിഗണിക്കുമെന്നും ആവശ്യമായ ഇടപെടലുകൾ നടത്തുമെന്നും പഞ്ചായത്ത് സെക്രട്ടറി സുരേഷ് അറിയിച്ചു.
വാർഡ് മെമ്പർ സുലൈഖ റസാഖ്, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ നൂറുദ്ധീൻ പോഴത്, ടി. ശ്രീജിത്ത്, ബി. പി. റഷീദ്, മോഹനൻ സി. പി, അലി പി, ഗൗസ്, ലത്തീഫ് ആന്തൂരയിൽ, ബക്കർ കടുങ്ങോതേൽ, മുഹമ്മദ് ടി. പി, ആയിഷ കുന്നകാട്ട്, സലീന കൊഴമ്പ്രതേൽ, സജ്‌ന നൂറുദ്ധീൻ, രമണി മുല്ലപ്പുള്ളി, സജിനി മുല്ലപ്പുള്ളി, ശംസു മന്നിങ്ങയിൽ, റുബിത ഷഹീർ, റഹീന സുജീർ എന്നിവർ നിവേദനം നൽകാൻ നേതൃത്വം നൽകി.
🇷🇪🇦🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിൻ്റെ ശബ്ദം*
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/FlFXxG7VmlUIyphgPW0zaw
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.com'
0 Comments