പൊന്നാനി നിയോജക മണ്ഡലം യു.ഡി.എഫ് സജ്ജം ക്യാമ്പ് നാളെ
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടക്കുന്ന തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളുടെ മുന്നൊരുക്കങ്ങൾക്കായി പൊന്നാനി നിയോജകമണ്ഡലം യു.ഡി.എഫ് കമ്മിറ്റി സംഘടിപ്പിക്കുന്ന എക്സിക്യൂട്ടീവ് ക്യാമ്പ് "സജ്ജം 2025" ഇന്ന് ഉച്ചയ്ക്ക് രണ്ടുമണി മുതൽ ചിറവല്ലൂർ ഗുഡ് ഹോപ്പ് ഇംഗ്ലീഷ് സ്കൂളിൽ നടക്കും. നിയോജക മണ്ഡലം യു.ഡി.എഫ് എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളും പ്രത്യേകം ക്ഷണിതാക്കളായ ഘടകകക്ഷി, പോഷകഘടകം പ്രതിനിധികളുമാണ് ക്യാമ്പിൽ പങ്കെടുക്കേണ്ടത്. ക്യാമ്പ് കെ.പി.സി.സി രാഷ്ട്രീയകാര്യ സമിതി അംഗം ടി.എൻ. പ്രതാപൻ എക്സ്. എം.പി ഉദ്ഘാടനം ചെയ്യും. മുസ്‌ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡണ്ട് സി.എച്ച്. റഷീദ് മുഖ്യാതിഥിയായി പങ്കെടുക്കും. ക്യാമ്പിൽ ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്കും വിവിധ സമരപരിപാടികൾക്കും അന്തിമരൂപം നൽകും. എരമംഗലത്ത് ചേർന്ന യു.ഡി.എഫ് നിയോജകമണ്ഡലം കൂടിയാലോചനാ യോഗത്തിൽ ചെയർമാൻ പി.പി. യൂസഫലി അധ്യക്ഷത വഹിച്ചു. കൺവീനർ കല്ലാട്ടേൽ ഷംസു, വൈസ് ചെയർമാൻ കെ.എം. അനന്തകൃഷ്ണൻ മാസ്റ്റർ, ജോ. കൺവീനർ വി.കെ.എം. ഷാഫി, യു.ഡി.എഫ് നേതാക്കളായ സി.എം. യൂസഫ്, അഡ്വ. സിദ്ദീഖ് പന്താവൂർ, ഷാജി കാളിയത്തേൽ, മുസ്തഫ വടമുക്ക്, വി.വി. ഹമീദ്, പി.ടി. അബ്ദുൽഖാദർ, അഡ്വ. എൻ.എ. ജോസഫ്, വി.പി. അലി, ഷാനവാസ് വട്ടത്തൂർ, കെ. ജയപ്രകാശ്, ടി.പി. കേരളീയൻ, കെ.കെ. ബീരാൻകുട്ടി, എൻ.വി. നബീൽ, സുരേഷ് പാട്ടത്തിൽ, മുഹമ്മദലി നരണിപ്പുഴ, നാഹിർ ആലുങ്ങൽ, സലീം കോക്കൂർ, മജീദ് പാടിയോടത്ത്, കുഞ്ഞുമുഹമ്മദ് കടവനാട്, എം.പി. നിസാർ, ടി. ശ്രീജിത്ത്, വി.കെ. അനസ് മാസ്റ്റർ, രഞ്ജിത്ത് അടാട്ട്, സുബൈർ കൊട്ടിലുങ്ങൽ, കെ.ടി. റസാഖ്, കോയാസ് പൊന്നാനി എന്നിവർ പ്രസംഗിച്ചു.
🇷🇪🇦🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിൻ്റെ ശബ്ദം*
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/FlFXxG7VmlUIyphgPW0zaw
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.com'
0 Comments