മാറഞ്ചേരി പഞ്ചായത്തിൽ തെരുവ്‌നായ, തെരുവ് വിളക്ക് വിഷയങ്ങളിൽ യു.ഡി.എഫ് പ്രതിഷേധം
മാറഞ്ചേരി: തെരുവുനായ ശല്യം രൂക്ഷമാകുന്നതിലും തെരുവ് വിളക്കുകൾ പ്രകാശിക്കാത്തതിലും പ്രതിഷേധിച്ച് മാറഞ്ചേരി പഞ്ചായത്തിൽ യു.ഡി.എഫ്. മെഴുകുതിരി കത്തിച്ച് പ്രതിഷേധ പ്രകടനം നടത്തി. പഞ്ചായത്ത് ഭരണസമിതിയുടെ അനാസ്ഥയ്ക്കെതിരെയാണ് യു.ഡി.എഫ്. രംഗത്തെത്തിയത്.
യു.ഡി.എഫ്. മെമ്പർമാരായ ഷിജിൽ മുക്കാല, ടി. മാധവൻ, അബ്ദുൽ ഗഫൂർ, ഉബൈദ്, സംഗീതരാജൻ, അഡ്വ. കെ.എ. ബക്കർ, സുലൈഖ, ഹിളർ കാഞ്ഞിരമുക്ക് എന്നിവരാണ് പ്രതിഷേധത്തിന് നേതൃത്വം നൽകിയത്.
തെരുവുനായ ആക്രമണങ്ങൾ വർദ്ധിക്കുകയും പലയിടത്തും തെരുവ് വിളക്കുകൾ പ്രവർത്തനരഹിതമാകുകയും ചെയ്യുന്നത് ജനജീവിതം ദുസ്സഹമാക്കുന്നുവെന്ന് പ്രതിഷേധക്കാർ ആരോപിച്ചു. പ്രശ്നങ്ങൾക്ക് അടിയന്തര പരിഹാരം കാണണമെന്ന് ഇവർ ആവശ്യപ്പെട്ടു.
🇷🇪🇦🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിൻ്റെ ശബ്ദം*
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/FlFXxG7VmlUIyphgPW0zaw
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.com'
0 Comments