പെരുമ്പടപ്പിൽ ആഫ്രിക്കൻ ഒച്ച് ശല്യം രൂക്ഷം; നിയന്ത്രിക്കാൻ പഞ്ചായത്ത് കർമപദ്ധതിക്ക് തുടക്കമിട്ടു
പെരുമ്പടപ്പ് ഗ്രാമ പഞ്ചായത്തിലെ എട്ടാം വാർഡ് ചെറവല്ലൂർ അരിക്കാട് മേഖലയിൽ വ്യാപകമായ രീതിയിൽ കാണപ്പെട്ട ആഫ്രിക്കൻ ഒച്ചിന്റെ പൂർണ്ണ നിയന്ത്രണത്തിന്റെ ഭാഗമായുള്ള കാമ്പയിന് തിങ്കളാഴ്ച തുടക്കമായി.
പെരുമ്പടപ്പ്: പെരുമ്പടപ്പ് ഗ്രാമപഞ്ചായത്തിലെ ചെറവല്ലൂർ അരിക്കാട് മേഖലയിൽ വ്യാപകമായി കണ്ടുവരുന്ന ആഫ്രിക്കൻ ഒച്ചിനെ പൂർണ്ണമായും നിയന്ത്രിക്കുന്നതിനുള്ള കാമ്പയിന് 2025 ജൂലൈ 14, തിങ്കളാഴ്ച തുടക്കമായി. പെരുമ്പടപ്പ് ഗ്രാമപഞ്ചായത്തിന്റെയും കൃഷി ഭവന്റെയും സംയുക്ത നേതൃത്വത്തിലാണ് ഈ ക്യാമ്പയിൻ നടപ്പിലാക്കുന്നത്.
ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് നിസാർ പി. ആണ് കാമ്പയിന് നേതൃത്വം നൽകിയത്. എട്ടാം വാർഡ് മെമ്പർ അഷറഫ്, അഞ്ചാം വാർഡ് മെമ്പർ സക്കറിയ, പതിമൂന്നാം വാർഡ് മെമ്പർ ഉണ്ണികൃഷ്ണൻ, കൃഷി ഓഫീസർ ചിപ്പി, ഗ്രാമപഞ്ചായത്ത് സെക്രട്ടറി സാജൻ സി. ജേക്കബ്, അസിസ്റ്റന്റ് കൃഷി ഓഫീസർ എം. വിജയശ്രീ, അഗ്രികൾച്ചറൽ അസിസ്റ്റന്റ് എം. ബാലകൃഷ്ണൻ, ഹെൽത്ത് ഇൻസ്പെക്ടർ സുഭാഷ്, പഞ്ചായത്ത് ടെക്നിക്കൽ അസിസ്റ്റന്റ് നിയാസ് എന്നിവരും കാമ്പയിനിൽ പങ്കെടുത്തു.
ഗ്രാമപഞ്ചായത്ത് പ്രത്യേകമായി അനുവദിച്ച തുക ഉപയോഗിച്ചാണ് ഒച്ച് നിയന്ത്രണ നടപടികൾ നടപ്പിലാക്കുന്നത്. ഒച്ച് ബാധിത പ്രദേശങ്ങൾ വൃത്തിയാക്കാനും തുരിശ് ലായനി സ്പ്രേ ചെയ്യാനുമായി ഹെൽത്ത് ഇൻസ്പെക്ടറുടെ നേതൃത്വത്തിലുള്ള ആറ് തൊഴിലാളികളാണ് പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്നത്. പ്രദേശം ഒച്ച് വിമുക്തമാക്കുക എന്ന ലക്ഷ്യത്തോടെ, മുഴുവൻ സ്ഥലങ്ങളിലും മരുന്ന് സ്പ്രേ ചെയ്തു തീരുന്നതുവരെ ഈ പ്രവർത്തനം തുടരുമെന്ന് വൈസ് പ്രസിഡണ്ട് അറിയിച്ചു.
തൊഴിലാളികൾക്ക് മുൻകരുതലെന്ന നിലയിൽ മാസ്ക്, സംരക്ഷണ കണ്ണട, കൈയ്യുറ, റെയിൻ കോട്ട്, ബൂട്ടുകൾ എന്നിവ പഞ്ചായത്ത് അനുവദിച്ചിരുന്നു. മരുന്ന് തളി കൂടുതൽ ഫലപ്രദമാക്കാൻ ബാറ്ററിയിൽ പ്രവർത്തിക്കുന്ന പവർ സ്പ്രേയറുകളാണ് ഉപയോഗിക്കുന്നത്. ഇത് ഒരു തുടർപ്രവർത്തനമായി എല്ലാവരും ഏറ്റെടുക്കേണ്ടതുണ്ടെന്ന് കൃഷി ഓഫീസർ അറിയിച്ചു.
🇷🇪🇦🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിൻ്റെ ശബ്ദം*
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/FlFXxG7VmlUIyphgPW0zaw
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.com'
0 Comments