Headlines

6/recent/ticker-posts

Header Ads Widget

For Advertisement Here Contact 8281191438

മൈത്രി വായനശാലയുടെ നേതൃത്വത്തിൽ വൈക്കം മുഹമ്മദ് ബഷീർ അനുസ്മരണവും 'മഞ്ഞു തുള്ളികൾ' കവിതാ സമാഹാര പ്രകാശനവും സംഘടിപ്പിച്ചു


മൈത്രി വായനശാലയുടെ നേതൃത്വത്തിൽ വൈക്കം മുഹമ്മദ് ബഷീർ അനുസ്മരണവും 'മഞ്ഞു തുള്ളികൾ' കവിതാ സമാഹാര പ്രകാശനവും സംഘടിപ്പിച്ചു

മാറഞ്ചേരി: മൈത്രി വായനശാലയുടെ നേതൃത്വത്തിൽ വൈക്കം മുഹമ്മദ് ബഷീർ അനുസ്മരണവും, റംഷിദ ഇ.ടി.യുടെ "മഞ്ഞു തുള്ളികൾ" എന്ന ആദ്യ കവിതാ സമാഹാരത്തിന്റെ പ്രകാശനവും മാറഞ്ചേരി എം.യു.എം.എൽ.പി. സ്കൂളിൽ വെച്ച് സംഘടിപ്പിച്ചു. ജില്ലാ ലൈബ്രറി കൗൺസിൽ എക്സിക്യൂട്ടീവ് അംഗം വാസുദേവൻ നമ്പൂതിരി ബഷീർ അനുസ്മരണം ഉദ്ഘാടനം ചെയ്തു.

വായനശാല വൈസ് പ്രസിഡന്റ് എ.ടി. അലി അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ വഹാബ് മലയംകുളം സ്വാഗതം പറഞ്ഞു. യുവ എഴുത്തുകാരനും പ്രഭാഷകനുമായ റഫീഖ് പട്ടേരി അനുസ്മരണ പ്രഭാഷണം നിർവഹിച്ചു. കാരുണ്യത്തിന്റെ ആൾരൂപമായി വൈക്കം മുഹമ്മദ് ബഷീറിനെ കാണാമെന്നും, അദ്ദേഹത്തിന്റെ ലോകം കാരുണ്യത്തിന്റെതായിരുന്നുവെന്നും പട്ടേരി പറഞ്ഞു. പ്രപഞ്ചത്തോടും, മനുഷ്യരോടും, ജീവജാലങ്ങളോടും, ദൈവത്തിനോടും അടക്കാനാവാത്ത കാരുണ്യത്തോടെയാണ് അദ്ദേഹം സമീപിച്ചത്. സ്വാതന്ത്ര്യസമര ചരിത്രത്തിൽ അടയാളപ്പെട്ടുപോയ മനുഷ്യസ്നേഹിയാണ് ബഷീർ. കുറച്ചു പേജുകൾ കൊണ്ട് ലോക ക്ലാസിക്കുകൾ തീർത്ത മഹാപ്രതിഭയാണ് ബഷീർ എന്നും അനുസ്മരണ പ്രഭാഷണത്തിൽ പട്ടേരി ഓർമ്മിപ്പിച്ചു.

അനുസ്മരണ പരിപാടിയിൽ വെച്ച് റംഷിദ ഇ.ടി.യുടെ "മഞ്ഞു തുള്ളികൾ" എന്ന ആദ്യ കവിതാ സമാഹാരത്തിന്റെ പ്രകാശനം റഫീഖ് പട്ടേരി നിർവഹിച്ചു. ജില്ലാ ലൈബ്രറി എക്സിക്യൂട്ടീവ് അംഗം വാസുദേവൻ നമ്പൂതിരിയും, കവിയും വായനശാല എക്സിക്യൂട്ടീവ് അംഗവുമായ രുദ്രൻ വാരിയത്തും ചേർന്ന് പുസ്തകം ഏറ്റുവാങ്ങി. പുരോഗമന കലാ സാഹിത്യ അംഗവും വായനശാല പ്രവർത്തക സമിതി അംഗവുമായ കെ.പി. രാജൻ പുസ്തക പരിചയം നിർവഹിച്ചു.

മാറഞ്ചേരി പഞ്ചായത്ത് വികസന സ്റ്റാൻഡിംഗ് ചെയർപേഴ്സൺ ലീന മുഹമ്മദ് അലി, മൈത്രി വായനശാല വനിതാവേദി പ്രസിഡന്റ് ആരിഫ മുഹമ്മദ്‌, എം.ടി. നജീബ്, ചെന്നാസ് ത്രിവിക്രമൻ, സവാദ് മാറഞ്ചേരി, അജിത ടി.പി. എന്നിവർ ആശംസകൾ നേർന്നു.

വായന വസന്ത ക്വിസ് മത്സര വിജയികൾക്കുള്ള സമ്മാനങ്ങളും പ്രോത്സാഹന സമ്മാനങ്ങളും വായനശാല ഭാരവാഹികളും, പ്രവർത്തക സമിതി അംഗങ്ങളും, വായനശാല അംഗങ്ങളും ചേർന്ന് വിതരണം ചെയ്തു. പരിപാടിയുടെ വിജയത്തിനായി ഡി ക്ലബ് പ്രവർത്തകരുടെ സജീവ സാന്നിധ്യം ഏറെ മികവുറ്റതാക്കി. ചായയും സ്നാക്സും ഡി ക്ലബ് സ്പോൺസർ ചെയ്യുകയും പ്രവർത്തകർ തന്നെ വിതരണം ചെയ്യുകയും ചെയ്തു.

വിദ്യാർത്ഥികളും രക്ഷിതാക്കളും നാട്ടുകാരും തിങ്ങിനിറഞ്ഞ സദസ്സിൽ ലൈബ്രറിയൻ സബിത നന്ദി പറഞ്ഞു.


🇷‌🇪‌🇦‌🇱‌ 🇲‌🇪‌🇩‌🇮‌🇦‌

*ഒരു ദേശത്തിൻ്റെ ശബ്ദം*

കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും


*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/FlFXxG7VmlUIyphgPW0zaw

*YouTube:* https://www.youtube.com/realmediachannel

*Facebook*: https://www.facebook.com/realmediachannel/

*Website:* www.realmediachannel.com'

Post a Comment

0 Comments