Headlines

6/recent/ticker-posts

Header Ads Widget

For Advertisement Here Contact 8281191438

എടപ്പാൾ ഉപജില്ല ജൂനിയർ റെഡ് ക്രോസ് യോഗം ചേർന്നു


എടപ്പാൾ ഉപജില്ല ജൂനിയർ റെഡ് ക്രോസ് യോഗം ചേർന്നു

2025 26 അധ്യയന വർഷത്തിലെ എടപ്പാൾ ഉപജില്ല ജൂനിയർ റെഡ് ക്രോസ് ആദ്യ യോഗം എടപ്പാൾ ബിആർസിയിൽ വച്ച് ചേർന്നു. പുതിയ അധ്യയന വർഷത്തെ പ്രവർത്തനങ്ങൾ വിഭാവനം ചെയ്യുന്നതിനും പുതിയ ജെ ആർ സി കൗൺസിലർമാർക്ക് നിർദ്ദേശങ്ങൾ നൽകുന്നതിനും ആയി കൂടിച്ചേർന്ന യോഗത്തിന് ജെ ആർ സി എടപ്പാൾ ഉപജില്ല കോഡിനേറ്റർ കെ കെ മീനാംബിക അധ്യക്ഷത വഹിച്ചു. ബഹുമാനപ്പെട്ട എടപ്പാൾ എ ഇ ഒ ശ്രീമതി രമ മുഖ്യാതിഥിയായിരുന്നു. പുതിയ തലമുറയെ വാർത്തെടുക്കുന്നതിലും അവരിൽ സേവന മനോഭാവം വളർത്തിയെടുക്കുന്നതിലും ജെ ആർ സി പോലുള്ള ഗ്രൂപ്പുകൾ വലിയൊരു പങ്ക് വഹിക്കുന്നുണ്ടെന്ന് എ ഇ ഒ പ്രഭാഷണത്തിൽ പറഞ്ഞു. കൂടാതെ കഴിഞ്ഞ അധ്യയന വർഷത്തെ മികവാർന്ന പ്രവർത്തനങ്ങൾ കാഴ്ചവെച്ച യൂണിറ്റുകൾക്കുള്ള അനുമോദന ചടങ്ങും സംഘടിപ്പിച്ചു. പി സി എൻ ജി എച്ച് എസ് എസ് മൂക്കുതല , ഡി എച്ച് ഒ എസ് എസ് പൂക്കറത്തറ , എം വി എം ആർ എച്ച് എസ് എസ് വളയംകുളം എന്നീ യൂണിറ്റുകൾ ഹൈസ്കൂൾ വിഭാഗത്തിൽ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി. യുപി വിഭാഗത്തിൽ ഒന്നാം സ്ഥാനം കെ എംജിയുപിഎസ് തവനൂരും രണ്ടാം സ്ഥാനം ജി യു പി എസ് പോത്തന്നൂരും നേടി. മികച്ച യൂണിറ്റുകൾക്കുള്ള ട്രോഫി വിതരണം ബഹുമാനപ്പെട്ട എ ഇ ഒ നിർവഹിച്ചു. തുടർന്ന് ജെ ആർ സി ഉപജില്ല ഭാരവാഹികളെ തെരഞ്ഞെടുത്തു. ഉപജില്ലാ കോഡിനേറ്റർ ആയി ജിഎച്ച്എസ്എസ് മൂക്കുതല സ്കൂളിലെ കൗൺസിലറായ കെ കെ മീനാംബിക, അസിസ്റ്റൻറ് കോഡിനേറ്റർ ആയി എസ് എസ് എം യു പി വടക്കുമുറി സ്കൂളിലെ കൗൺസിലർ ജെബിൻ സി ജയ്സൺ, പ്രസിഡണ്ടായി എം വി എം ആർ എം എച്ച് എസ് എസ് സ്കൂളിലെ കൗൺസിലർ പി പി ജമീലയും സെക്രട്ടറിയായി ഐഡിയൽ ഇംഗ്ലീഷ് സ്കൂളിലെ കൗൺസിലർ ബീന സുധീർ, ട്രഷററായി ബ്രൈറ്റ് ലൈൻ ഇംഗ്ലീഷ് സ്കൂളിലെ കൗൺസിലർ റഫീഖ്, മുഖ്യരക്ഷാധികാരിയായി ഡി എച്ച് ഒ എച്ച് എസ് എസ് പൂക്കരത്തറ സ്കൂളിലെ കൗൺസിലർ ജുനൈദയേയും തെരഞ്ഞെടുത്തു. യോഗത്തിന് ശ്രീമതി ബീന സുധീർ സ്വാഗതവും ശ്രീമതി പി പി ജമീല നന്ദിയും പറഞ്ഞു




🇷‌🇪‌🇦‌🇱‌ 🇲‌🇪‌🇩‌🇮‌🇦‌

*ഒരു ദേശത്തിൻ്റെ ശബ്ദം*

കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും


*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/FlFXxG7VmlUIyphgPW0zaw

*YouTube:* https://www.youtube.com/realmediachannel

*Facebook*: https://www.facebook.com/realmediachannel/

*Website:* www.realmediachannel.com'

Post a Comment

0 Comments