ഗ്രാമീണ റോഡുകൾ തകർച്ചയിൽ: സിപിഐ വിവിധയിടങ്ങളിൽ പ്രതിഷേധം സംഘടിപ്പിച്ചു
ഗ്രാമീണ റോഡുകളുടെ ശോചനീയാവസ്ഥയിൽ പ്രതിഷേധിച്ച് സിപിഐ വെളിയങ്കോട് പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിൽ പ്രതിഷേധ പ്രകടനങ്ങൾ സംഘടിപ്പിച്ചു. കളത്തിൽപടി അയിരൂർ റോഡ്, എരമംഗലം വെളിയങ്കോട് റോഡ്, കവളങ്ങാട് ഒ എൽ എച്ച് ലക്ഷംവീട് റോഡ് തുടങ്ങിയ പ്രധാന റോഡുകളുടെ തകർച്ചയാണ് സിപിഐയുടെ പ്രതിഷേധത്തിന് കാരണം.
പഞ്ചായത്ത് അധികൃതരുടെ അനാസ്ഥയും അശാസ്ത്രീയമായ നിർമ്മാണവുമാണ് റോഡുകൾ തകരാനും പലയിടത്തും വെള്ളക്കെട്ട് രൂപപ്പെടാനും കാരണമെന്ന് സിപിഐ നേതാക്കൾ ചൂണ്ടിക്കാട്ടി. വാർഡുകളിൽ നടപ്പാക്കേണ്ട സാനിറ്റേഷൻ പ്രവർത്തനങ്ങൾ ഒന്നും തന്നെ കാര്യക്ഷമമായി നടപ്പാക്കുന്നില്ലെന്നും സിപിഐ അഭിപ്രായപ്പെട്ടു.
ഇന്ന് നടന്ന സമരം സൂചന മാത്രമാണെന്നും, റോഡുകളുടെ കാര്യത്തിൽ അടിയന്തര നടപടി സ്വീകരിച്ചില്ലെങ്കിൽ ജനങ്ങളെ അണിനിരത്തിക്കൊണ്ട് പഞ്ചായത്തിലേക്ക് ശക്തമായ പ്രതിഷേധങ്ങൾ സംഘടിപ്പിക്കുമെന്നും സിപിഐ ഭാരവാഹികൾ മുന്നറിയിപ്പ് നൽകി.
വിവിധ സമരങ്ങളിൽ ടി.കെ. ഫസലുറഹ്മാൻ, ഷാഫി തവയിൽ, സഈദ് പുഴക്കര, ജിഷാദ്, ഷാജി കുനിയത്ത് എന്നിവർ സംസാരിച്ചു. ഇ. അലിമോൻ, സൈഫുദ്ധീൻ, ഫുവാദ്, സക്കീർ, ടി.കെ. ഗഫൂർ എന്നിവർ പ്രതിഷേധങ്ങൾക്ക് നേതൃത്വം നൽകി. തകർന്നുകിടക്കുന്ന റോഡുകൾ ഉടൻ നന്നാക്കണമെന്നും, ജനങ്ങൾക്ക് സുരക്ഷിതമായ യാത്രാസൗകര്യം ഒരുക്കണമെന്നും സിപിഐ ആവശ്യപ്പെട്ടു.
🇷🇪🇦🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിൻ്റെ ശബ്ദം*
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/FlFXxG7VmlUIyphgPW0zaw
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.com'
0 Comments